•  

മംഗല്യച്ചരട് കെട്ടും മുമ്പ്......

പൊന്നച്ചോ മതിയേ മതി എന്നു വിളിക്കുന്നവരാണത്രേ പൊരുത്തം തികഞ്ഞ ദമ്പതികളില്‍ കൂടുതലും. ഈ കുരിശ് എത്രയും വേഗം എന്റെ തലയില്‍ നിന്നെടുത്തു മാറ്റേണമേ ഭഗവാനേ എന്നായിരിക്കും ഇവരുടെ പ്രാര്‍ത്ഥന.

ജാതകപ്പൊരുത്തം പത്തും തികഞ്ഞാലും മനപ്പൊരുത്തമുളള ദമ്പതിമാരാകാന്‍ അധികം പേര്‍ക്ക് ഭാഗ്യമുണ്ടാകാറില്ല. വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതായാലും പ്രണയിച്ച് ഒന്നാകുന്നതാണെങ്കിലും വിട്ടുവീഴ്ചകള്‍ പലതും ചെയ്താലേ ദാമ്പത്യനദി വലിയ കുഴപ്പമില്ലാതെ ഒഴുകിപ്പോകും. ദമ്പതികളില്‍ അഭിപ്രായ വ്യത്യാസം വരുന്ന വഴികള്‍ അറിഞ്ഞിരിക്കുന്നത് ഇനി കെട്ടാന്‍ പോകുന്നവര്‍ക്കൊരു മുന്‍കരുതലിന് നന്നായിരിക്കും.

വിവിധ മതവിഭാഗങ്ങളില്‍ പെടുന്നവര്‍ പ്രണയിച്ച് കെട്ടുന്നത് ഇന്ന് വലിയ വാര്‍ത്തയല്ല. എന്നാല്‍ ഇവരുടെ ജീവിതത്തിലെ ശിഷ്ടകാലം പലപ്പോഴും വിചാരിക്കുന്നത്ര മധുരതരമാകാറില്ല. (എല്ലാവരുടെയും കാര്യമല്ല).

അടുത്ത പേജില്‍ ....
കല്യാണം വേറെ, വിശ്വാസം വേറെ.

Read more about: orgasm, sex, love
Story first published: Thursday, August 1, 2002, 5:30 [IST]

Get Notifications from Malayalam Indiansutras