•  

കേരളം ലൈംഗികസ്വാതന്ത്രത്തിലേക്ക്...

ലൈംഗികത എന്നാല്‍ പുറത്തുപറയാന്‍ കൊള്ളാത്ത ഒരു വിഷയമായിരുന്നു കേരളത്തില്‍ ഇതുവരെ. പ്രത്യേകിച്ചും സ്ത്രീകള്‍ ഈ വാക്ക് മിണ്ടാറേയില്ല. എന്നാല്‍ ഈ സ്ഥിതി വിശേഷം മാറിവരികയാണ്.

ഈയിടെ വനിത എന്ന മാസികയും എസി നീല്‍സണും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ സ്ത്രീകള്‍, പ്രത്യേകിച്ചും 21നും 45നും ഇടയില്‍ പ്രായമുള്ള വീട്ടമ്മമാര്‍, അവരുടെ ലൈംഗികാഭിനിവേശം തുറന്നുപ്രകടിപ്പിച്ചിരിക്കുകയാണ്. സര്‍വേയ്ക്കായി തിരഞ്ഞെടുത്ത 21നും 45നും ഇടയില്‍ പ്രായമുള്ള തൊഴിലില്ലാത്ത വീട്ടമ്മമാരില്‍ 76 ശതമാനവും താല്പര്യപ്പെട്ട കാര്യം കേരളത്തിലെ പുരുഷന്മാരുടെ ഉറക്കം കെടുത്തുമോ എന്നേ ഇനി അറിയേണ്ടൂ. നിത്യേന ലൈംഗികബന്ധം വേണമെന്നാണത്രെ സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം സ്ത്രീകളും ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈംഗികത ഇനി മുതല്‍ പുറത്തുമിണ്ടാന്‍ പാടില്ലാത്ത വിഷയമാണെന്ന കാലമൊക്കെ മാറുകയാണെന്ന് വേണം കരുതാന്‍. പകരം അതിനെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും വച്ചുപുലര്‍ത്തുന്നവരാണ് പുതിയ തലമുറയിലെ സ്ത്രീകള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു സംഭവം ഈ വേളയില്‍ ഓര്‍മ്മ വരുന്നു. അന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായരാണ്. അദ്ദേഹം എയ്ഡ്സ് സംബന്ധിച്ച ഒരു സെമിനാറിലെ മുഖ്യപ്രഭാഷകനാണ്. അദ്ദേഹം അന്ന് പറഞ്ഞത് കേരളത്തെ മുഴുവന്‍ ഞെട്ടിപ്പിയ്ക്കുന്ന വാക്കുകളായിരുന്നു. തിരുവനന്തപുരം ടൗണില്‍ അതീവരഹസ്യമായി നടത്തിയ ഒരു സര്‍വേയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതനുസരിച്ച് തിരുവനന്തപുരം ടൗണില്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ നില്ക്കുന്ന കുടുംബത്തിലെ സ്ത്രീകളില്‍ ഭൂരിഭാഗവും രണ്ടിലധികം പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് രാമചന്ദ്രന്‍നായര്‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഈ പ്രസംഗം പിറ്റേദിവസം വലിയ വിവാദവുമായി.

രാമചന്ദ്രന്‍ നായരുടെ അഭിപ്രായം ശരിയാണെന്ന് ധരിയ്ക്കേണ്ട മറ്റൊരു വെളിപ്പെടുത്തല്‍ സ്വകാര്യമായി ഒരു പൊലീസ് ഓഫീസറും ഒരിയ്ക്കല്‍ നടത്തി. ശ്രീലങ്കയില്‍ നിന്ന് മുമ്പ് ഒരിയ്ക്കല്‍ സിരിമാവൊ ബണ്ഡാരനായകെ തിരുവനന്തപുരത്ത് ആയുര്‍വേദ ചികിത്സയ്ക്കായി വന്നിരുന്നു. രാജ് ഭവനിലാണ് അവര്‍ ചികിത്സയ്ക്കായി രണ്ട് ആഴ്ചയോളം തങ്ങിയത്. തമിഴ് പുലികളുടെ ഭീഷണി ഉള്ളതുകൊണ്ട് ആ വേളയില്‍ തിരുവനന്തപുത്ത് പൊലീസ് സംശയം തോന്നുന്ന എന്തും പരിശോധിച്ചിരുന്നു. നഗരത്തില്‍ എവിടെയും ഒരു മണിയ്ക്കൂറിലേറെ പൊതു സ്ഥലത്ത് നിറുത്തിയിട്ടിരുന്ന കാറുകളുടെ ഉടമകളെ ഒക്കെ അന്ന് പൊലീസ് ചോദ്യം ചെയ്തു. അതില്‍ 90 ശതമാനം കാറിന്റെ ഉടമസ്ഥരും കാര്‍ നിറുത്തിയിട്ട് അടുത്തുള്ള ഏതെങ്കിലും വീടുകളില്‍ അപഥ സഞ്ചാരത്തിന് പോയതായാണ് പൊലീസ് കണ്ടെത്തിയത്.

ഇതേ വിഷയത്തെക്കുറിച്ച് എയ്ഡ്സ് സെല്‍ ഗ്രാമങ്ങളിലെ വളരെ സാധാരണക്കാരായ സ്ത്രീകളില്‍ നടത്തിയ പഠനം നല്‍കുന്ന വിരങ്ങള്‍ ഇതിനേക്കാള്‍ അതിശയിപ്പിയ്ക്കുന്നതാണ്. ഗ്രാമങ്ങളിലെ വളരെ സാധാരണക്കാരായ ഭൂരിഭാഗം സ്ത്രീകളും അഞ്ചോളം പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുള്ളവരാണത്രെ. ചില സ്ത്രീകള്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ എണ്ണം 13 വരെയാണ്. രഹസ്യമായി എയ്ഡ്സ് സെല്‍ നടത്തിയ ഈ പഠന വിവരങ്ങള്‍ അവര്‍ പുറത്ത് വിട്ടിട്ടില്ല. എയ്ഡ്സ് സെല്ലിന്റെ മുന്‍ ഡയറക്ടര്‍ ഒരു സ്വകാര്യ സംഭാഷണത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

അതുപോട്ടെ. പറഞ്ഞുവരുന്നത് ഇതാണ്. സ്ത്രീകള്‍ ലൈംഗികതയെക്കുറിച്ച് പുറത്തുമിണ്ടാനും അവരുടെ ആവശ്യങ്ങളെക്കുറിച്ച് സവിസ്തരം പറയാനും മടികാട്ടാത്ത കാലത്തിലേക്ക് കേരളം വളരുകയാണ്. ഇന്ത്യയിലെ മറ്റ് വന്‍ നഗരങ്ങളെ പോലെ.

വനിതയുടെ സര്‍വേയില്‍ വെറും നാലു ശതമാനം പേര്‍ മാത്രമാണ് വിവാഹബന്ധത്തില്‍ ലൈംഗികബന്ധം ഒരു ഘടകമേയല്ലെന്ന് രേഖപ്പെടുത്തിയത്. ഇത് അങ്ങനെ തന്നെ വശ്വസിയ്ക്കാമെന്ന് ആരും പറയുകയുമില്ല. 10 ശതമാനം പേര്‍ ലൈംഗികബന്ധം ഉണ്ടായാല്‍ തരക്കേടില്ലെന്ന അഭിപ്രായക്കാരായിരുന്നു. അഞ്ചു ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്താന്‍ മടിച്ചു.

ദിവസവുമുള്ള ലൈംഗികബന്ധം ആവശ്യമാണെന്ന് രേഖപ്പെടുത്തിയ സ്ത്രീകളില്‍ 36 ശതമാനം പേര്‍ അത് ഒഴിച്ചുകൂടാനാവാത്തതാണെന്നും പറയുന്നുണ്ട്.

സ്ത്രീകളെ 21-30, 31-40, 41 - 45 എന്നീ വിഭാഗങ്ങളായി തിരിച്ചാണ് സര്‍വേ നടത്തിയത്. 4000 രൂപയ്ക്കു മുകളില്‍ മാസവരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജ-ില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.

60 ശതമാനം സ്ത്രീകളും ഇപ്പോഴുള്ള ലൈംഗികജ-ീവിതത്തില്‍ സംതൃപ്തരാണെന്ന് അറിയിച്ചു. 12 ശതമാനം പേര്‍ ലൈംഗികജ-ീവിതം തരക്കേടില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എട്ടു ശതമാനം പേര്‍ അസംതൃപ്തരാണെന്ന് രേഖപ്പെടുത്തി.

പങ്കെടുത്ത 10 ശതമാനം പേര്‍ നിത്യേനെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്. 30 ശതമാനം പേര്‍ ആഴ്ച്ചയില്‍ രണ്ടിലേറെ തവണയും 14 ശതമാനം പേര്‍ ആഴ്ചയിലൊരിക്കലും ബന്ധപ്പെടുന്നു. 10 ശതമാനം പേര്‍ രണ്ടാഴ്ച്ചയിലൊരിക്കലും അഞ്ചു ശതമാനം പേര്‍ മാസത്തിലൊരിക്കലും മൂന്നു ശതമാനം പേര്‍ രണ്ടുമാസത്തിലൊരിക്കലും രണ്ടു ശതമാനം പേര്‍ എപ്പോഴെങ്കിലും ബന്ധപ്പെടുന്നവരാണ്. 27 ശതമാനം പേര്‍ പ്രതികരിച്ചില്ല.

സര്‍വേയില്‍ പങ്കെടുത്ത രണ്ടു ശതമാനം സ്ത്രീകള്‍ ദാമ്പത്യേതര ലൈംഗികബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും സ്ത്രീയെ പണ്ടവും പണവും മാത്രം നല്കി ഒതുക്കിവയ്ക്കാമെന്ന പുരുഷന്റെ മോഹം ചോദ്യം ചെയ്യപ്പെടുകയാണ്. അവളുടെ ലൈംഗികാവശ്യങ്ങളും സാക്ഷാല്‍ക്കരിച്ചില്ലെങ്കില്‍ വിവാഹബന്ധത്തില്‍ പുരുഷന് പിടിച്ചുനില്ക്കാന്‍ കഴിയില്ലെന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്.

Get Notifications from Malayalam Indiansutras