സെക്‌സ് പലപ്പോഴും നിങ്ങള്‍ക്ക് ആനന്ദം നല്‍കും. എന്നാല്‍ അത് എങ്ങനെയായിരിക്കണമെന്ന് എല്ലായിപ്പോഴും നിങ്ങള്‍ക്കു തീരുമാനിക്കാനാവില്ല. ആദ്യമായി സെക്‌സിലേര്‍പ്പെടുന്ന ഒരാള്‍ക്ക് സെക്‌സിനെ കുറിച്ച് എല്ലാമറിയണമെന്നു പറഞ്ഞാല്‍ അതും തെറ്റാണ്. ആദ്യ രാത്രിയില്‍ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം തെളിയിച്ചുകൊടുത്താല്‍ തീര്‍ച്ചയായും പങ്കാളി നിങ്ങളെ കുറിച്ച് മോശമായി ചിന്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അവളുടെ സമ്മതം: തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഈ നിയമം ബാധകമാണ്. അവളുടെ സമ്മതം കൂടാതെ ഒരിക്കലും സെക്‌സിനായി ശ്രമിക്കരുത്. തുടക്കക്കാരാണെങ്കില്‍ അവര്‍ക്ക് നിങ്ങളെ അടുത്തറിയാന്‍ കുറച്ച് സമയം കൊടുക്കുന്നത് നല്ലതാണ്. അവള്‍ പതിവില്‍ കൂടുതല്‍ നാണം കാണിക്കുന്നുണ്ടെങ്കില്‍ സെക്‌സ് കുറച്ചുകഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിക്കണം.
തുടക്കം ചുംബനത്തോടെയാവട്ടെ: പങ്കാളിയോട് തുടക്കത്തില്‍ തന്നെ വദനസുരതത്തിന് ആവശ്യപ്പെടുന്നത് നിങ്ങളുടെ ബന്ധത്തിന്റെ നിറം കെടുത്തും. തീര്‍ച്ചയായും ചുംബനത്തിലൂടെ വേണം തുടങ്ങാന്‍. ചുംബനത്തിലൂടെ പടര്‍ന്നുകയറാന്‍ ശ്രമിക്കണം. വന്യമായ ആവേശത്തിലേക്ക് നീങ്ങുമ്പോഴും അവള്‍ എതിര്‍ക്കുന്നില്ലെങ്കില്‍ താങ്കള്‍ക്ക് മുന്നോട്ടുപോകാം.
സുരക്ഷിതത്വം: ആദ്യമായി ബന്ധപ്പെടുമ്പോള്‍ കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവായിരിക്കും. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ വശം മാറി പോകുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ലൈംഗികരോഗങ്ങള്‍ക്കും കാരണമാകും.
ആമുഖ ലീലകള്‍ വേണം: സെക്‌സിനെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ആമുഖ ലീലകള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. തുടക്കത്തിലെ സ്‌നേഹപ്രകടനം മികച്ചതാകുമ്പോഴാണ് പലപ്പോഴും രതിമൂര്‍ച്ഛയുണ്ടാകുന്നത്.
പരിഭ്രമം അരുത്: ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണെങ്കിലും അല്ലെങ്കിലും സെക്‌സിനൊരുങ്ങുമ്പോള്‍ പരിഭ്രമം തീര്‍ത്തും നന്നല്ല. പുരുഷന്റെ മുഖത്ത് പരിഭ്രാന്തി വിടര്‍ന്നാല്‍ അത് സ്ത്രീയുടെ മുന്‍കൈയെടുക്കലിനെ തടയുമെന്ന കാര്യവും ഓര്‍ക്കണം.
സ്ഖലനത്തെ നിയന്ത്രിക്കാനാവണം: സെക്‌സ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സ്ഖലനം സംഭവിക്കുന്ന ചിലരുണ്ട്. പലപ്പോഴും നല്ലൊരു ലൈംഗികബന്ധത്തെ തടസ്സപ്പെടുത്തുന്നതിന് ഇതുകാരണമാകും. സ്ഖലനത്തിലേക്കാണ് പോക്കെന്ന് മനസ്സിലായാല്‍ രണ്ടു മിനിറ്റ് നിര്‍ത്തിയാല്‍ മതി. അതിനുശേഷം തുടരാം. ഇങ്ങനെ രണ്ടോ മൂന്നോ തവണ സ്ഖലനം നീട്ടിവെയ്ക്കാന്‍ സാധിക്കും.