ആദ്യരാത്രി സൗഭാഗ്യത്തിന്റെ രാത്രിക്കൊപ്പം സമ്മര്‍ദങ്ങളുടെ രാത്രി കൂടിയാണ്. എത്രയോ രാത്രികളും പകലുകളും മനസില്‍ സ്വപ്നം കണ്ട ആദ്യരാത്രി യാഥാര്‍ഥ്യമായി മുന്നിലെത്തുമ്പോള്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാവുക സ്വാഭാവികം.
ആ സമ്മര്‍ദങ്ങള്‍ക്കടിപെട്ട് ഓരോന്ന് ചെയ്തുകൂട്ടുകയാണെങ്കില്‍ ആദ്യരാത്രി കാളരാത്രിയായെന്നുവരും- പുരുഷനും സ്ത്രീക്കും. അത്തരം അനുഭവങ്ങള്‍ ചിലരെങ്കിലും തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് കേട്ടിട്ടുണ്ടാവും. അതുകൊണ്ട് സ്വപ്നങ്ങളില്‍ നിറം പകര്‍ന്നുവച്ച സൗഭാഗ്യത്തിന്റെ രാത്രി അങ്ങനെ തന്നെയായി തീരാന്‍ ചില തയ്യാറെടുപ്പുകള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
അശ്ലീല പുസ്തകങ്ങള്‍ വായിച്ചും ബ്ലൂഫിലിം കണ്ടും റിഹേഴ്സല്‍ നടത്തിയാണ് ചില പുരുഷന്‍മാരെങ്കിലും ആദ്യരാത്രിയെ വരവേല്‍ക്കുന്നത്. ആദ്യരാത്രിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മൂലമാണിത്. ജീവിത പങ്കാളിയോടൊത്ത് ഒരു നല്ല ജീവിതം- ലൈംഗികജീവിതവും- കെട്ടിപ്പടുക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
ആദ്യരാത്രിയി കിടപ്പറയിലെത്തുന്നതിനു മുമ്പ് പുരുഷന്‍മാര്‍ ഈ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ നിങ്ങള്‍ക്ക് സ്വപ്നത്തിലെ രാത്രി യാഥാര്‍ഥ്യത്തിലും സൗഭാഗ്യത്തിന്റെ രാത്രിയാക്കാം. അതിന് ഒന്നാമതായി വേണ്ടത് സുഗന്ധമേറിയ സോപ്പ് കൊണ്ട് വൃത്തിയായി കുളിച്ചും ശുചിത്വമുള്ള വസ്ത്രങ്ങള്‍ ധരിച്ചുമായിരിക്കണം ആദ്യരാത്രിയിലെ കിടക്കറിയിലേത്തേണ്ടത്.
രതിയെ കുറിച്ചുള്ള ഉത്കണ്ഠകള്‍ ആദ്യം മനസില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുക. ജീവിതം മുഴുവന്‍ തന്നോടൊപ്പം ചിലവഴിക്കേണ്ട ഭാര്യയെ ആണ് കിടപ്പറയിലേക്ക് സ്വീകരിക്കുന്നതെന്ന ബോധം മനസിലുണ്ടാവണം. അതുകൊണ്ട് ആദ്യദിവസം തന്നെ രതിബന്ധത്തിലേക്ക് നയിക്കണമെന്ന ചിന്ത ഒഴിവാക്കുകയായിരിക്കും നല്ലത്.
മനസിന് താളം നല്‍കുന്ന സംഗീതം കിടപ്പറയില്‍ പരന്നൊഴുകുന്നത് നല്ലതായിരിക്കും. മണിയറയില്‍ ഭാര്യ എത്തുന്നതിന് മുമ്പ് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്തുവക്കണം. ആദ്യരാത്രിക്ക് പറ്റിയ മുറി തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുറിയില്‍ എപ്പോഴും തണുത്ത കാറ്റ് കിട്ടുന്നതായിരിക്കണമെന്നതാണ്.
കിടപ്പറയില്‍ ഭാര്യ വന്നാലുടനെ കിടക്കയിലേക്ക് പിടിച്ചു വലിച്ച് ഇരുത്തരുത്. ആദ്യം മുറിയിലുള്ള കസേരയില്‍ അടുത്തടുത്ത് ഇരിക്കുക. ഭാര്യയുടെ കയ്യ് പിടിച്ച് ഇഷ്ടപ്പെട്ട വിഷയങ്ങളെ കുറിച്ച് ചോദിച്ചു കൊണ്ടാവണം സംഭാഷണം തുടങ്ങുവാന്‍.
തമാശയും കളിയും ചേര്‍ന്ന സംഭാഷണം രസകരമുള്ളതാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ന്ന് കിടക്കയിലേക്ക് ക്ഷണിക്കുക. അവിടെ ഇരുത്തി പരസ്പരം ഇഷ്ടാനിഷ്ടങ്ങളെകുറിച്ചും മറ്റും സംസാരിക്കുക.
ഭാര്യയുടെ ശരീരത്തില്‍ ആദ്യദിവസം തന്നെ രതിയോടെ സ്പര്‍ശിച്ചാല്‍ മാത്രമേ സുഹൃത്തുക്കള്‍ പറഞ്ഞ പോലെ ആണുങ്ങളാകൂ എന്ന ചിന്ത ആദ്യം വെടിയണം. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക കല്യാണത്തിന്റെ തിരക്കുകള്‍ കാരണം ക്ഷീണിതയാണെങ്കില്‍ ഒരിക്കലും ശാരീരിക ബന്ധത്തിന് ഭാര്യയെ പ്രേരിപ്പിക്കരുത്.
ആരോഗ്യപൂര്‍വമായ സമീപനം ആണെങ്കില്‍ മാത്രം ശാരീരികമായരതിക്രീഡകളിലേക്ക് നയിക്കുക. ആദ്യരാത്രി തന്നെ ഇതുവേണമെന്ന് നിര്‍ബന്ധമില്ല.
ഇത്തരം ലഘുവായ കാര്യങ്ങള്‍ പാലിച്ച് കിടപ്പറയിലെത്തിയാല്‍ നിങ്ങളുടെ ജീവിതം ഉാസഭരിതമാക്കാം. നേരെ മറിച്ചാണെങ്കില്‍ താളം തെറ്റലുകള്‍ ആദ്യരാത്രിയില്‍ നിന്നു തന്നെ ആരംഭിക്കും. രതിബന്ധത്തിനുള്ള യന്ത്രമായി ഭാര്യയെ കാണാതെ സ്നേഹംപങ്കുവക്കാനുള്ള പങ്കാളിയായി കരുതി വേണം ജീവിതം തുടങ്ങുവാന്‍.