•  

സ്‌ത്രീകള്‍ ലൈംഗികത ആസ്വദിക്കുന്നത്‌ 40ല്‍!

ഇരുപതുകളിലേതിലും കൂടുതലായി സ്‌ത്രീകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ നാല്‍പ്പതുകളിലാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌ .

ഓസ്‌ത്രേലിയയിലെ സ്‌ത്രീകളാണ്‌ ഇരുപതുകളെ അപേക്ഷിച്ച്‌ നാല്‍പ്പതുകളില്‍ കൂടുതലായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌. ഇവിടത്തെ 25നും 34നുമിടയിലുള്ള യുവതികളില്‍ കൂടുതല്‍ പേരും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വതന്ത്ര ഗവേഷക കമ്പനിയായ മാര്‍ക്കറ്റ്‌ ടൂള്‍സ്‌ ആണ്‌ സര്‍വ്വേ നടത്തിയത്‌. സര്‍വ്വേയില്‍ പങ്കെടുത്ത 659 ഓസ്‌ത്രേലിയക്കാരികളില്‍ 45നും 54നും ഇടയില്‍ പ്രായമുള്ള 73 ശതമാനം പേര്‍ ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണത്രേ.

എന്നാല്‍ 35നും 44നും ഇടയില്‍ പ്രായമുള്ള 30ശതമാനം സ്‌ത്രീകളും 25നും 34നും ഇടയിലുള്ള 28ശതമാനം സ്‌ത്രീകളും ഇത്തരത്തില്‍ തൃപ്‌തികരമായ ലൈംഗിക ജീവിതം നയിക്കാത്തവരാണത്രേ. എന്നാല്‍ 18നും 24നും ഇടയില്‍ പ്രയമുള്ള 58 ശതമാനം പേര്‍ ആഴ്‌ചയില്‍ രണ്ടുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്‌. ഇതില്‍ 27ശതമാനം പേര്‍ ആഴ്‌ചയില്‍ നാലുതവണ വരെയും ലൈംഗികത ആസ്വദിക്കുന്നുണ്ടത്രേ.

പടിഞ്ഞാറന്‍ ഓസ്‌ത്രേലിയക്കാര്‍ക്കാണ്‌ ലൈംഗിക സജീവത കൂടുതലുള്ളതെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടത്തെ 61ശതമാനം സ്‌ത്രീകളും ആഴ്‌ചയില്‍ രണ്ടില്‍ക്കൂടുതല്‍തവണ തൃപ്‌തികരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടത്രേ. ഇവര്‍ക്ക്‌ പിന്നിലായി ക്യൂന്‍സ്‌ ലാന്റിലെയും വിക്ടോറിയയിലെ സ്‌ത്രീകളാണുള്ളത്‌.

ഇവര്‍ക്ക്‌ ശേഷമാണ്‌ വടക്കന്‍ ഓസ്‌ത്രേലയക്കാര്‍ വരുന്നത്‌. ഇവരില്‍ 53ശതമാനം പേരും ന്യൂ സൗത്ത്‌ വെയില്‍സിലെ 51ശതമാനം പേരും തൃപ്‌തികരമായ ലൈംഗിക ജീവിതം നയിക്കുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിയര്‍, കുടുംബം കെട്ടിപ്പടുക്കല്‍, കുട്ടികളെ പരിപാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതരാകുന്നതുകൊണ്ടാണ്‌ 25നും 34നുമിടയില്‍ പ്രായമുള്ളവരില്‍ ലൈംഗിക സജീവതകുറയുന്നതെന്നാണ്‌ സെക്‌സോളജിസ്‌റ്റായ സ്‌റ്റേസി ഡിമാര്‍കോ പറയുന്നത്‌. ഇവരുടെ ലൈംഗിക പ്രതീക്ഷകള്‍ മുഴുവന്‍ 45നും 54നും ഇടയിലുള്ള പ്രായത്തിലാണ്‌-ഡിമാര്‍കോ പറയുന്നു.

Story first published: Monday, January 1, 2007, 5:30 [IST]

Get Notifications from Malayalam Indiansutras