•  

വിയന്നയില്‍ യെല്‍വയുടെ സെക്‌സ് കോളെജ്

Ylva Maria Thompson
 
വിയന്ന: ലോകത്തിലെ ആദ്യത്തേതെന്ന അവകാശവാദവുമായി ഓസ്ട്രിയയിലെ വിയന്നയില്‍ സെക്‌സ് കോളെജ് തുറന്നു. പങ്കാളിയുമൊത്ത് നല്ലൊരു ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന പാഠങ്ങളാണ് കോളെജില്‍ പഠിപ്പിക്കുന്നത്.

പതിനാറ് വയസ്സു തികഞ്ഞ ആര്‍ക്കും ഈ അന്താരാഷ്ട്ര സെക്‌സ് കോളജില്‍ ചേര്‍ന്ന് പഠിക്കാം. 2200 ഡോളര്‍ ഇതായത് 115,275.59 രൂപയാണ് ഇവിടത്തെ ഫീസ്. ഇത് ലോകത്ത് ആദ്യമായി നിലവില്‍ വന്ന ' അപ്ലൈഡ് സെക്ഷ്വാലിറ്റി കോളജ് ആണെന്നാണ് പ്രധാനാധ്യാപികയായ യല്‍വ മരിയ തോംപ്‌സണ്‍ പറയുന്നത്.

സ്വീഡന്‍കാരിയായ യെല്‍വ തന്നെയാണ് മുന്‍കയ്യെടുത്ത് ഇത്തരത്തിലൊരു കോളെജ് സ്ഥാപിച്ചിരിക്കുന്നത്. ലോകത്തെ ആദ്യത്തെ സെക്‌സ് കോളെജാണ് ഇതെന്ന് താനവകാശപ്പെടില്ലെന്നും സെക്‌സിന്റെ കാര്യത്തില്‍ അനുഭവപരിചയമുള്ള ഓരോരുത്തരും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുന്നവര്‍ തന്നെയാണെന്നും യെല്‍വ പറയുന്നു.

വിദ്യാര്‍ഥികള്‍ക്ക് ആണ്‍പെണ്‍ ഭേദമില്ലാതെ ഒരുമിച്ച് താമസിക്കുകയും പഠിക്കുകയും ചെയ്യാമെന്നതാണ് ഈ കോളെജിന്റെ ഏറ്റവും വലിയ പ്രത്യേകത. സെക്‌സിന്റെ കാര്യത്തില്‍ തിയറിയിലല്ല പ്രാക്ടിക്കലിലാണ് താന്‍ വിശ്വസിക്കുന്നതെന്നും കോളെജിലെ കാര്യവും അങ്ങനെയാണെന്നും യെല്‍വ പറയുന്നു.

എന്നാല്‍, വിദ്യാര്‍ത്ഥിനികളെയും വിദ്യാര്‍ത്ഥികളെയും ഒരുമിച്ച് കഴിയാന്‍ അനുവദിക്കുന്ന കോളജില്‍ മാംസക്കച്ചവടമാണ് നടക്കുന്നത് എന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. സ്ഥാപനത്തെക്കുറിച്ച് ചാനലുകളില്‍ പ്രകോപനപരമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവയെല്ലാം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. എന്തായാലും പുതിയൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന യെല്‍വയുടെയും അവരുടെ സെക്‌സ് കോളെജിന്റെയും അവസ്ഥ എന്തായിത്തീരുമെന്ന് കണ്ടുതന്നെയറിയണം.

1960ല്‍ സ്വീഡനില്‍ ജനിച്ച യെല്‍വ കലാകാരിയും എഴുത്തുകാരിയുമെല്ലാമാണ്. ഒരു എണ്‍പതുകളിലും എഴുപതുകളിലുമായി ഒരു ടിവി ഷോ അവതരിപ്പിച്ചതിലൂടെയാണ് ഇവര്‍ പ്രശസ്തയായത്. ഇതില്‍ സെക്സിനെക്കുറിച്ചും കാമത്തെക്കുറിച്ചും ഡിബേറ്റുകല്‍ നടത്തുകയും അശ്ലീലചിത്രങ്ങളുള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുകയും ചെയ്ത യെല്‍വ സ്വീഡന്‍കാരെ പ്രകോപിപ്പിച്ചിരുന്നു.

English summary
A Swedish woman named Ylva-Maria Thompson has opened the world's first love making college in Vienna, Austria

Get Notifications from Malayalam Indiansutras