•  

ധൃതിയരുത് ചേട്ടാ.... പ്ലീസ്. ..

കിടപ്പറക്കലയുടെ ക്ലൈമാക്സ് വേണ്ടും വിധം ആസ്വദിക്കാന്‍ യോഗമുണ്ടാകുന്നവരാണ് ഭാഗ്യവതികള്‍. അതെ. സ്ത്രീകളുടെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. രതിമൂര്‍ച്ഛയെന്ന അനുഭവം അതിന്റെ പരമകോടിയില്‍ അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ല.

രതിമൂര്‍ച്ഛയെന്നത് സമാനതകളില്ലാത്ത ഒരു ശാരീരികാനുഭവമാണ്. തലച്ചോറു മുതല്‍ ഉളളം കാലുവരെ പിടഞ്ഞുണര്‍ന്ന് തരിച്ചു തളരുന്ന അപൂര്‍വാനുഭവം.

അതിവേഗത്തിലുളള പേശികളുടെ സങ്കോചം മൂലമുണ്ടാകുന്ന സുഖാനുഭൂതിയാണ് രതിമൂര്‍ച്ഛയെന്ന് ലൈംഗിക ശാസ്ത്രം പറയുന്നു. രതിമൂര്‍ച്ഛയിലെത്തുന്ന ലൈംഗികലീലയാണ് സ്ത്രീയ്ക്കും പുരുഷനും ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നത്.

എന്നാല്‍ എല്ലാ ലൈംഗിക കേളിയും രതിമൂര്‍ച്ഛയിലെത്താറില്ല. അറിഞ്ഞോ അറിയാതെയോ പലപ്പോഴും ഈ അനുഭവം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. ലൈംഗിക ബന്ധത്തിലെ സ്വീകര്‍ത്താവിന്റെ റോളുകളിലാണ് പലപ്പോഴും സ്ത്രീകള്‍. രതിമൂര്‍ച്ഛയെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാനുളള വൈമനസ്യം ഇവിടെ വില്ലനാവുന്നു.

ഒരു സ്ത്രീ ശരീരം ആമുഖലീലകളിലൂടെ ഉണര്‍ന്നു വരാനുളള ശരാശരി സമയം 20 മിനിട്ടാണ്. അതായത് തൊട്ടും തടവിയും തഴുകിയും ചുംബിച്ചും സംഗതി 20 മിനിട്ടു വരെയെങ്കിലും നീട്ടിക്കൊണ്ടു പോകണം.

അഞ്ചു മിനിട്ടാവുന്നതിനു മുമ്പേ കയറു പൊട്ടിക്കുന്നവര്‍ തീര്‍ച്ചായും ഉണരാന്‍ വെമ്പുന്ന സ്ത്രീ ശരീരത്തിന്റെ ആജന്മശത്രുവാണ്. ആക്രാന്തം മൂത്ത് എന്തൊക്കെയോ വാരിവലിച്ചു കാട്ടിക്കൂട്ടി, കര്‍മ്മവും കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്നവനെ ഏത് പെണ്ണാണ് സാര്‍, സത്യമായും ഇഷ്ടപ്പെടുക?

എന്നാല്‍ മിടുക്കന്മാര്‍ക്ക് ഈ 20 മിനിട്ടിന്റെ കണക്കൊന്നും വിഷയമേയല്ല. ചിലര്‍ സദ്യയുണ്ണുന്നത് കണ്ടിട്ടില്ലേ. ആദ്യം പച്ചടിയൊന്നു തൊട്ടു നാക്കില്‍ വച്ച്, കിച്ചടി നുണഞ്ഞ്, വിളമ്പിയ ചോറില്‍ പരിപ്പു കുഴച്ച് പപ്പടം പൊടിച്ചു ചേര്‍ത്ത്. തോരനും അവിയലും അച്ചാറും ചേര്‍ത്ത് അവരങ്ങനെ ആസ്വദിച്ച് സദ്യയുണ്ണും. ഇവിടെയും വഴിയൊക്കെ അതു തന്നെ.

ആമുഖ ലീല ഇനിയും വേണമെന്ന് തുറന്നു പറയാനുളള മടിയാണ് പലരെയും അലട്ടുന്ന പ്രശ്നം. തുറന്നു പറഞ്ഞാല്‍, കൂടുതല്‍ ലൈംഗികാസക്തിയുളളവളായി കണവന്‍ തെറ്റിദ്ധരിക്കുമോ എന്നാണ് പേടി. പേടിയിലൊന്നും ഒരു കാര്യവുമില്ല.

സംഭോഗത്തിനു മുമ്പ് സ്ത്രീ ശരീരത്തില്‍ വേണ്ടവിധമുളള മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും രതിമൂര്‍ച്ഛയിലെത്തിക്കാം.

ലൈംഗികവേളയില്‍ ലൈംഗികേതര വികാരങ്ങള്‍ മനസില്‍ കടന്നു വരുന്നതും രതിമൂര്‍ച്ഛയെ അകറ്റുന്നു. അറിയാവുന്ന വഴിയൊക്കെ ശ്രമിച്ചു നോക്കുന്ന പയ്യന്‍സിനെ നോക്കി, വലത്തേ കവിളിലെ മറുക് ഇടത്തേ കവിളിലായിരുന്നെങ്കില്‍ എന്നാലോചിച്ചാല്‍, ശ്രദ്ധ പോവും സംഗതി കുഴയും.

രതിമൂര്‍ച്ഛ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് തലച്ചോറാണാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് ലൈംഗികവേളയില്‍ മനസ് പൂര്‍ണമായും അതില്‍ത്തന്നെ അര്‍പ്പിക്കേണ്ടതുണ്ട്.

ലൈംഗികോത്തേജനം നല്‍കുന്ന ശുഭചിന്തകളും മറ്റും തലച്ചോറില്‍ സൃഷ്ടിക്കുന്ന ആവേഗ ങ്ങളും ചിലതരം ഹോര്‍മോണുകളും രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പലചരക്കു കടയിലെ പറ്റും കറണ്ടു ചാര്‍ജടയ്ക്കാത്തതിന്റെ ആധിയുമായി കിടപ്പറലീലയ്ക്കൊരുങ്ങരുതെന്ന് ചുരുക്കം.

സംഭോഗവേളയില്‍ യോഗവിധിയനുസരിച്ച് ശ്വാസമെടുക്കുന്നതും നല്ലതാണ്. മനസ് കേന്ദ്രീകരിക്കാന്‍ കഴിയും എന്നു മാത്രമല്ല, സെക്സ്് സുഖകരവും അനുഭൂതി സാന്ദ്രമാവുകയും ചെയ്യും.

ജി സ്പോട്ടിനെക്കുറിച്ചറിയാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. ജി സ്പോട്ടിലേല്‍ക്കുന്ന ഉത്തേജനം സ്ത്രീശരീരത്തില്‍ ആനന്ദത്തിന്റെ സുനാമിത്തിരകള്‍ക്ക് കാരണമാകും.

അതുപോലെ പ്രധാനമാണ് സി സ്പോട്ടും. യോനിച്ഛേദം, കൃസരി എന്നൊക്കെയാണ് ഈ ഭാഗത്തിന് മലയാളത്തില്‍ പേര്. അല്ലെങ്കില്‍ത്തന്നെ പേരിലെന്തിരിക്കുന്നു? പ്രവൃത്തിയിലല്ലേ ചേട്ടാ കാര്യം.

ഒട്ടേറെ നാഡികളുടെ സംഗമ കേന്ദ്രമാണ് ഇവിടം. ലൈംഗികകേളിയുടെ ഇതിഹാസ ഭൂമിയാണെന്ന് പറയാം. ഈ പ്രദേശത്തെ മറന്ന് ഒരു വിപ്ലവവും നടത്താന്‍ കിടപ്പറസഖാക്കള്‍ക്ക് കഴിയില്ല. അതായത് യോനിച്ഛദം കാര്യമായി ഉത്തേജിപ്പിച്ചില്ലെങ്കില്‍ രതിമൂര്‍ച്ഛ പിണങ്ങി നില്‍ക്കും.

ഭോഗനിലകള്‍ മാറിപ്പരീക്ഷിച്ചാണ് പലരും രതി ആസ്വദിക്കുന്നത്. എന്നാല്‍ ആധുനിക ലൈംഗിക വിദഗ്ധരില്‍ പലരും ഇതിനെതിരാണെന്നറിയുക. ലക്ഷ്യവേധിയായ സംഭോഗാനുഭൂതിയ്ക്ക് നിശ്ചിതതരത്തിലുളള നിരന്തരമായ ഉത്തേജനമാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.

അനുയോജ്യമായ ഒരു സംഭോഗതാളം രൂപപ്പെടുത്തുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നതാണ് രതിമൂര്‍ച്ഛ തുടര്‍ച്ചയായി അനുഭവിക്കുന്നതിനുളള മാര്‍ഗം. സ്ഥായിയായ ഉത്തേജനത്തിന് താളഭംഗം വിഘാതമാണ്.

ചില കാര്യങ്ങള്‍ ശാസ്ത്രീയമായി അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. പ്രിയതമയെ അമര്‍ത്തിപ്പുണര്‍ന്ന് സുരതജാതമായ മേനിത്തളര്‍ച്ചയിലെത്തിക്കണമെങ്കില്‍ അല്‍പം മെനക്കെടണം. രതിമൂര്‍ച്ഛയിലേയ്ക്ക് എളുപ്പവഴിയോ രാജപാതകളോ ഇല്ലെന്നു ചുരുക്കം.

Read more about: love, sex, kiss, foreplay
Story first published: Wednesday, March 28, 2007, 5:30 [IST]

Get Notifications from Malayalam Indiansutras