•  

ആണിനും അനുഭവിക്കാം ഒന്നിലേറെ രതിമൂര്‍ച്ഛ

ഒന്നിലധികം രതിമൂര്‍ച്ഛാനുഭവം ഒരു വേഴ്ചയില്‍ നിന്ന് അനുഭവിക്കാവുന്ന തരത്തിലാണ് തങ്ങളെ ദൈവം സൃഷ്ടിച്ചതെന്ന് അഹങ്കരിച്ചു നടക്കുന്നവരാണ് വനിതാമണികള്‍. സ്ഖലനത്തോടെ സര്‍വാംഗം തളര്‍ന്ന് തിരിഞ്ഞു കിടന്നുറങ്ങുന്നവനെ അവര്‍ പുച്ഛത്തോടെയാണ് നോക്കുന്നതും.

വീണിതല്ലോ കിടക്കുന്നു കിടക്കമേല്‍,
സര്‍വ്വവും ചോര്‍ന്നയ്യോ ശിവശിവ!
എന്നതായിരുന്നു കിടക്കയില്‍ ഇന്നലെ വരെ വനിതാമണികളുടെ ദേശീയഗാനം.

എന്നാല്‍ അറിയുക. ഒന്നിലധികം രതിമൂര്‍ച്ഛ (Multiple Orgasm) സ്ത്രീകളുടെ മാത്രം കുത്തകയല്ല. പുരുഷനും അനുഭവിക്കാവുന്ന ഏര്‍പ്പാടു തന്നെയാണ് ഇത്. പക്ഷേ, ഇതിന് പരിശീലനം പഥ്യം. വെറുതേ കിടന്നാല്‍ ഈ ദൈവം പ്രസാദിക്കില്ലെന്നു സാരം.

ആമുഖമായി ചിലത് പറയാതെ വയ്യ. ഒന്നിനും മെനക്കെടാന്‍ വയ്യാത്തവരാണ് പൊതുവേ ജനം. എല്ലാം നടക്കുന്പോലെ അങ്ങു നടക്കട്ടെ എന്ന ഭാവം. വരുന്നത് വരുന്നിടത്തു വച്ച് എന്നും ഭാവിച്ചു നടക്കുന്നത് വലിയ പൗരുഷമൊന്നുമല്ലെന്ന് സ്വന്തം മനസിനെ പഠിപ്പിച്ചേ മതിയാകൂ. പകരം ചിലതിനെ ചിലയിടത്ത് വരുത്താന്‍ കഴിയണം. അത്തരത്തിലൊരു മാനസിക ശക്തിയുടെ അഭാവം കിടക്കറയിലെ പതര്‍ച്ചയ്ക്ക് ഒരു കാരണം തന്നെയാണ്.

ആണ്‍ രതിമൂര്‍ച്ഛയുടെ രണ്ടു ഘട്ടങ്ങളെ കൃത്യമായി നിര്‍വചിച്ചാണ് ഗവേഷകര്‍ ഒന്നിലധികം രതിമൂര്‍ച്ഛയുടെ സാധ്യതകള്‍ പ്രവചിക്കുന്നത്.

സ്ഖലനം നടക്കുന്നത് ലൈംഗിക പേശികളുടെ രണ്ടുവിധത്തിലുളള ചലനങ്ങള്‍ മുഖേനെയാണ്. അതായത് സ്ഖലനത്തിന് തൊട്ടുമുന്പുളള അവസ്ഥയും സ്ഖലനം നടക്കുന്പോഴുളള അവസ്ഥയും രണ്ടാണ്.

ഇതില്‍ രണ്ടു തവണയും ആണിന് രണ്ടുതരത്തിലുളള ലൈംഗികാനുഭൂതികള്‍ ലഭിക്കുന്നു.

സ്ഖലനത്തിന് ആധാരമാകുന്ന രണ്ടുതരം പേശീചലനങ്ങള്‍ ഇവയാണ്. ശുക്ലത്തെ ലിംഗത്തില്‍ നിന്നും തെറിപ്പിക്കുന്നതിനു മുന്പ് മാംസപേശികള്‍ നന്നായി ചുരുങ്ങുന്നു. ഇങ്ങനെ ചുരുങ്ങുന്പോഴും ആണിന് രതിമൂര്‍ച്ഛ ഉണ്ടാകാറുണ്ട്. പലപ്പോഴും സ്ഖലനം നല്‍കുന്ന രതിമൂര്‍ച്ഛയില്‍ ഇത് ശ്രദ്ധിക്കാതെ പോകുന്നു.

അതായത് ചുരുങ്ങല്‍ രതിമൂര്‍ച്ഛയും സ്ഖലന രതിമൂര്‍ച്ഛയും (Contractile phase orgasm and expulsion phase orgasm) എന്ന രണ്ട് അവസ്ഥകള്‍ ആണുങ്ങള്‍ക്ക് സാധ്യമാണ്.

സ്ഖലനത്തെ തുടര്‍ന്നുളള രതിമൂര്‍ച്ഛയുടെ ഫലമായി ലിംഗോദ്ധാരണം ഇല്ലാതായി സാധാരണ നിലയിലെത്തുന്നു. സ്ഖലനം നടന്നുകഴിഞ്ഞാല്‍ പിന്നെ യോനീപേശികളെ ചലനം മൂലം ഉത്തേജിപ്പിക്കാന്‍ ലിംഗത്തിന് സാധിക്കുന്നില്ല.

എന്നാല്‍ സ്ഖലനത്തിന് തൊട്ടുമുന്പ് അനുഭവപ്പെടുന്ന രതിമൂര്‍ച്ഛയ്ക്ക് ഈ പരിമിതിയില്ല. മൂന്നു മുതല്‍ അഞ്ചുവരെ സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ഈ അനുഭൂതി പെല്‍വിസിലെ (pelvis) പേശീ ചലനം മൂലമാണ് ഉണ്ടാകുന്നത് എന്ന് നാം കണ്ടു. സ്ഖലനം നടക്കാത്തതിനാല്‍ ഇവിടെ ഉദ്ധാരണം നഷ്ടപ്പെടുന്നില്ല.

ചുരുങ്ങല്‍ രതിമൂര്‍ച്ഛയുടെ സാധ്യതകള്‍ മനസിലാക്കുകയും ആവര്‍ത്തിച്ച് അനുഭവിക്കാന്‍ പരിശീലിക്കുകയും ചെയ്താല്‍ സ്ത്രീകള്‍ക്കെന്ന പോലെ പുരുഷനും ഒന്നിലധികം രതിമൂര്‍ച്ഛയുടെ ആനന്ദം നുകരാം.

സ്വയംഭോഗവേളയില്‍ ഇത് പരിശീലിക്കാവുന്നതേയുളളൂ. സ്ഖലനത്തിന് തൊട്ടുമുന്പ് ലിംഗാഗ്രം അമര്‍ത്തി ശുക്ലം പുറത്തുവരുന്നത് തടയണം. ഇത് ആവര്‍ത്തിച്ച് പരിശീലിക്കുന്പോള്‍ ശുക്ലസ്ഖലനം നടക്കുന്ന സമയം വൈകും. നിരന്തരമായ പരിശീലനം മൂലം സംഭോഗവേളയിലും ഇത് ചെയ്യുന്നതിനുളള ശേഷി കൈവരും.

Read more about: love, sex, foreplay, orgasm
Story first published: Thursday, May 10, 2007, 5:30 [IST]

Get Notifications from Malayalam Indiansutras