ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കാന്‍ പലപ്പോഴും സ്ത്രീകള്‍ വൈമുഖ്യം കാട്ടാറുണ്ട്. ലൈംഗിക വിഷയങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ പോലും പുരുഷന്‍മാരെ പോലെ അത് തുറന്ന് പ്രകടിപ്പിക്കാനും ചര്‍ച്ച് ചെയ്യാനുമൊന്നും സ്ത്രീകള്‍ തയ്യാറാവാറില്ല.
ഇതില്‍ മടിക്കേണ്ട കാര്യമില്ല. മറ്റു വികാരങ്ങളെ പോലെ ഒന്നാണിതെന്ന് കരുതിയാല്‍ മതി. കൗമാരപ്രായത്തില്‍ തുടക്കമിടുന്ന പ്രണയമെന്ന വികാരം മുതലാണ് സെക്സിനെ കുറിച്ച് സ്ത്രീ ചിന്തിച്ചു തുടങ്ങുന്നത്. അത് കൊണ്ട് പ്രണയത്തില്‍ നിന്ന് തന്നെ തുടങ്ങാം
പ്രണയമെന്ന വികാരത്തിന്‍റെ രഹസ്യം
ഫിറമോണ്‍ എന്ന രാസവസ്തുവിനെ പ്രേമത്തിന്റെ രഹസ്യം അനാവരണം ചെയ്യുന്ന രാസവസ്തുവായി കണക്കാക്കാം. തലച്ചോറിലെ ഹൈപ്പോതലാമസിനെയാണ് ഫിറമോണുകള്‍ ഉത്തേജിപ്പിക്കുന്നത്. മൂക്കില്‍ സാധാരണ മണം തിരിച്ചറിയുന്ന ഭാഗത്തെ കൂടാതെ വോമിറോ നേസല്‍ എന്ന അവയവമാണ് സ്ത്രീപുരുഷന്മാര്‍ പ്രത്യേക അവസരത്തില്‍ കൂടുതലായി പുറപ്പെടുവിക്കുന്ന ഫിറമോണിനെ മണത്തറിയുന്നത്.
സ്ത്രീയുടെ ഹൈപ്പോതലാമസിന് ഉത്തേജനം നല്‍കി ലൈംഗിക താല്‍പര്യം ഉണ്ടാക്കുവാന്‍ പുരുഷന്മാരുടെ ഫിറമോണുകള്‍ക്കും ടെസ്റ്റോസ്റ്റിറോണിനും കഴിയും. പുരുഷന്മാരുടെ ഹൈപ്പോതലാമസ്സിന് ഉത്തേജനം നല്‍കാന്‍ സ്ത്രീ ഉല്‍പാദിപ്പിക്കുന്ന ഫിറമോണുകളും ഈസ്ട്രജനും സാധിക്കും.
വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും സാധാരണ അളവില്‍ വിസര്‍ജിക്കുന്ന ഫിറമോണ്‍ മനുഷ്യര്‍ക്ക് മണത്തറിയുവാന്‍ വിഷമമാണ്. എന്നാല്‍ ചിലരുടെ ശരീരം പ്രത്യേക സന്ദര്‍ഭങ്ങളില്‍ വര്‍ധിച്ച അളവില്‍ ഫിറമോണ്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ലൈംഗികപരമായി ആകര്‍ഷിക്കപ്പെടുന്നത്.
സ്വയംഭോഗവും ജി സ്പോട്ടും
ലൈംഗികപ്രശ്നങ്ങള്‍
ലൈംഗികസുഖത്തിന് ആയുര്‍വേദം
രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍