നിങ്ങളുടെ ലൈംഗിക ബന്ധം പരാജയമാണോ. അധികം ശതമാനം കേസുകളിലും മറ്റാരുമാകില്ല ഇതില്‍ കുറ്റക്കാര്‍. നിങ്ങള്‍ തന്നെയായിരിക്കും. ഓര്‍ക്കുക ലൈംഗികതയില്‍ വിജയം വരിക്കാന്‍ പങ്കാളികള്‍ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. അതില്‍ നാണക്കേടോ മറ്റൊന്നുമോ തോന്നേണ്ട കാര്യമില്ല.
ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് നോക്കൂ. പങ്കാളിയുടെ ലൈംഗിക താല്‍പര്യത്തിന്റെ ശരീരഭാഷ മനസ്സിലാക്കാന്‍ പരിശ്രമിക്കുകയാണ് ഇതില്‍ ഏറ്റവും പ്രധാനം. വെറുതെ മനസിലാക്കിയാല്‍ പോര, അതിനു ചേരുന്ന വിധം പെരുമാറുകയും വേണം.
സെക്‌സിന് വേണ്ടി മനസ്സില്‍ തോന്നുന്ന താല്‍പര്യം പ്രകടിപ്പിക്കുന്നതില്‍ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. ഇതിന് മുന്‍കൈ എടുക്കുന്നതിലും ഇരുവര്‍ക്കും ഒരുപോലെ അവകാശമുണ്ട്. ശുചിത്വവും വൃത്തിയും പാലിക്കുന്നതിനൊപ്പം കിടപ്പറയിലെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലര്‍ത്തണം.
ലൈംഗികതയിലുള്ള മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ വസ്ത്രധാരണത്തിന് വലിയ പങ്കുണ്ട്. മറ്റുകാര്യങ്ങളിലുള്ള ദേഷ്യം പലപ്പോഴും ഭാര്യമാര്‍ പ്രകടിപ്പിക്കുന്നത് സെക്‌സില്‍ നിന്നും ഒഴിഞ്ഞുമാറിയാണ് ഇത് പാടില്ല. പങ്കാളിക്ക് ലൈമഗികോത്തേജനം നല്‍കുന്ന ശരീരഭാഗങ്ങള്‍ മനസ്സിലാക്കാനും ആ സ്ഥാനങ്ങള്‍ക്ക് പരിഗണന നല്‍കാനും തയ്യാറാകുക.