പ്രണയത്തിന്റേയും യുദ്ധത്തിന്റേയും കാര്യത്തില്‍ നിയതമായ നിയമങ്ങള്‍ ഒന്നും ഇല്ലെന്നാണ് പൊതുവേ പറയുക. രണ്ടിലും വിജയം ആണ് ആവശ്യം. എന്നാല്‍ യുദ്ധം പോലെ അല്ല പ്രണയവും രതിയും. അതില്‍ ഒരേ സമയം രണ്ട് പേര്‍ വിജയിക്കണം, അല്ലെങ്കില്‍ അത് വന്‍ പരാജയം ആയിപ്പോകും.
സെക്‌സ് സംബന്ധിച്ച് എപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് 'പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം' എന്താണെന്നത്. അത് ഗുദസംഭോഗമോ, വദനസുരതമോ സ്വവര്‍ഗ്ഗ രതിയോ ഒക്കെ ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്.
നേരത്തെ പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങള്‍. സെക്‌സിന് അങ്ങനെ കൃത്യമായ നിയമങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ പങ്കാളിയുടെ താത്പര്യങ്ങള്‍, പരസ്പരമുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നിവയ്ക്കാണ് പ്രാധാന്യം. പിന്നെ വ്യക്തിശുചിത്വത്തിനും.
രണ്ട് പങ്കാളിയ്ക്കും താത്പര്യമുണ്ടെങ്കില്‍ ഗുദസംഭോഗത്തില്‍ (ആനല്‍ സെക്‌സ്) ഏര്‍പ്പെടുന്നതിലും ഒരു കുഴപ്പവും ഇല്ല. പക്ഷേ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് മാത്രം.

ഇക്കാര്യം കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അറപ്പായിരിക്കും തോന്നുക. എന്നാല്‍ അത് അത്രയ്ക്ക് വൃത്തികെട്ട ഒരു കാര്യമല്ല എന്നാണ് പല പഠനങ്ങളും പറയുന്നത്.

വേദനാ ജനകമായ, പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം എന്ന് ആനല്‍ സെക്‌സിനെ വിശേഷിപ്പിക്കുന്നവരും ഉണ്ട്. പക്ഷേ ആനല്‍ സെക്‌സിലൂടേയും രതിമൂര്‍ച്ച സാധ്യമാകുമത്രെ.

ആനല്‍ സെക്‌സ് സ്വാഭാവികമായ രീതിയില്‍ ഒരുപക്ഷേ അല്‍പം വേദനയൊക്കെ സൃഷ്ടിക്കും. എന്നാല്‍ അതിനെ മറികടക്കാനും വഴിയുണ്ട്. ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുകയാണ് വഴി. വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുന്നതാണ് ഉത്തമം.

ആക്രാന്തം മൂത്ത് ചെയ്യാവുന്ന ഒരു കാര്യമേ അല്ല ഇത്. ചില തയ്യാറെടുപ്പുകളൊക്കെ വേണം. അതിന് വേണ്ടി വിരലുകളോ, ചെറിയ സെക്‌സ് ടോയ്‌സോ ഒക്കെ ഉപയോഗപ്പെടുത്താവുന്നതാണ്.

ഡീപ്പ് പെനിട്രേഷന്‍ ആനല്‍ സെക്‌സില്‍ വേദനയുണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. ഉത്തേജനം നല്‍കുന്ന നാഡീകോശങ്ങളെല്ലാം പുറത്താണുള്ളത് എന്ന കാര്യം മറന്നുപോകരുത്.

വേഗതയും കരുത്തും സെക്‌സില്‍ പ്രധാനമാണ്. എന്നാല്‍ ആനല്‍ സെക്‌സില്‍ വേഗമല്ല പ്രധാനം. വളരെ സാവധാനത്തില്‍ പങ്കാളിയുടെ മനസ്സറിഞ്ഞ് വേണം ചെയ്യാന്‍.

പങ്കാളിയുമായി ആശയവിനിമയം നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ അത് വേദനാജനകമായ ഒരു അന്ത്യത്തിലാകും എത്തുക.

ഗുദസംഭോഗത്തെ വൃത്തികേട് എന്ന് വിശേഷിപ്പിക്കുന്നവര്‍ ഒരുപാടുണ്ട്. മലം പുറംതളളുന്ന ഇടം എന്നതുകൊണ്ട് മാത്രമാണിത്. എന്നാല്‍ വിചാരിക്കുന്നത്ര വൃത്തികേടൊന്നും അവിടെയുണ്ടാവില്ല എന്നാണ് സെക്‌സോളജിസ്റ്റുകള്‍ പറയുന്നത്.

ഇനി വലിയ വൃത്തികേട് തോന്നുവര്‍ക്ക് ആ പ്രശ്‌നം ഒഴിവാക്കാനും വഴിയുണ്ട്. എനിമയൊക്കെ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആനല്‍ ഡൗച്ച് ഇതിനായി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ ഇതൊരും സ്ഥിരം ഏര്‍പ്പാടാക്കി മാറ്റരുത് എന്ന് മാത്രം.

ആനല്‍ സെക്‌സ് ആസ്വാദ്യകരമാക്കാന്‍ പെനിട്രേഷന്‍ മാത്രം പോര. പങ്കാളിയുടെ വികാര കേന്ദ്രങ്ങളളെ മുഴുവന്‍ അതില്‍ പങ്കാളിയാക്കിയാല്‍ കൂടുതല്‍ രസകരം ആയിരിക്കും. ഭഗശിശ്‌നികയും മുലഞെട്ടുകളും യോനീദളങ്ങളും എല്ലാം നിര്‍ണായകമാണെന്ന സാരം.

വൃത്തിയുടെ കാര്യം ആനല്‍ സെക്‌സില്‍ വളരെ നിര്‍ബന്ധമാണ്. ആനല്‍ സെക്‌സിന് ഉപയോഗിച്ച വിരലോ, ജനനേന്ദ്രിയമോ ഒന്നും വൃത്തിയാക്കാതെ മറ്റ് പരിപാടികളിലേക്ക് കടക്കരുത്. രോഗാണുക്കള്‍ ഏറെ ഉണ്ടാകാന്‍ ഇടയുള്ള ശരീരഭാഗമാണ് എന്ന കാര്യം മറന്നുപോകരുത്.