•  

സ്വയംഭോഗവും ജി സ്പോട്ടും


സ്വയംഭോഗം ലൈംഗികപക്വത വെളിപ്പെടുത്തുന്ന ആദ്യത്തെ പ്രക്രിയയായിട്ടുവേണം ഈ സ്വഭാവം വിലയിരുത്തേണ്ടത്. ഭാരതീയ സംസ്കാരത്തില്‍ സ്ത്രീകളിലെ സ്വയംഭോഗം അപരാധമായി വിലയിരുത്തിയേക്കാം.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അതിനു ശേഷമോ സ്വയംഭോഗം ശീലമാക്കിയ പെണ്‍കുട്ടികള്‍ ക്രമേണ ഇതില്‍ വിമുഖരാകുന്നു. പ്രായമുള്ള സ്ത്രീകളാണ് പ്രായം കുറഞ്ഞവരെക്കാളും ഈ ശീലം തുടരുന്നത്.

ദിവസത്തില്‍ പലപ്രാവശ്യം സ്വയംഭോഗം നടത്തുന്നവരെ അമേരിക്കയിലെ സര്‍വേയില്‍ കണ്ടെത്താനായിട്ടുണ്ട്. സ്ത്രീപുരുഷ വേഴ്ചയില്‍ അതൃപ്തി കൊണ്ടാണെന്ന് കരുതാന്‍ സാധിച്ചിട്ടില്ലെങ്കിലും അവരുടെതായ ഒരു ലോകം ഒറ്റയ്ക്ക് തിരഞ്ഞെടുക്കുന്നതില്‍ സംതൃപ്തി തേടുന്നു.

ജി സ്പോട്ട്

ലൈംഗിക വേളയിലോ അതിനു മുമ്പോ ജി സ്പോട്ട് അഥവാ പാരായൂറിത്രല്‍ സ്പോഞ്ച് എന്ന മര്‍മ്മസ്ഥാനത്തില്‍ ഉത്തേജനം ലഭിക്കുന്നില്ലെങ്കില്‍ പലര്‍ക്കും ലൈംഗികവേഴ്ച അതൃപ്തി തോന്നുന്ന ഒരു പരിപാടിയായി മാറുന്നു. ക്ലിറ്റോറിയല്‍ (കൃസരി) ഉത്തേജനത്തില്‍ അനുഭൂതി കിട്ടുന്നുവെങ്കില്‍ ജി സ്പോട്ടിലൂടെയുള്ള ഉത്തേജനം അത്തരക്കാര്‍ക്ക് വേണ്ടതില്ല.

വിരല്‍ സ്വയം യോനീനാളത്തിലേക്കു കടത്തി ഉന്തിനില്‍ക്കുന്ന പ്യൂബിക് ബോണ്‍ അല്‍പം ഉളളിലേക്കു വളച്ച് വിരല്‍തുമ്പില്‍ തൊടുന്ന ഭാഗമാണ് ജി സ്പോട്ട്. രണ്ടിഞ്ച് ഉള്ളിലായി വയറിന്റെ ദിശയില്‍ യോനിയുടെ മുന്‍ഭിത്തിയുടെ തൊട്ടു പിന്നിലാണ് ഈ പ്രത്യേക മര്‍മം ഉള്ളത്.

സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് അവരവര്‍ക്ക് വ്യക്തമായ അറിവുണ്ടാകണം. പരിചയത്തിലൂടെ വിജയപ്രാപ്തിയും കാലക്രമേണ ലൈംഗികാസ്വാദനവും നേടിയെടുക്കേണ്ടത് പങ്കാളികളിരുവരുടെയും ഉത്തരവാദിത്വമാണ്.

ലൈംഗികപ്രശ്നങ്ങള്‍
ലൈംഗികസുഖത്തിന് ആയുര്‍വേദം
രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്

Story first published: Wednesday, July 18, 2007, 5:30 [IST]

Get Notifications from Malayalam Indiansutras