ലൈംഗികശേഷി കുറയാനുള്ള കാരണങ്ങളില്‍ പ്രധാനം ശാരീരിക, മാനസിക പ്രശ്നങ്ങളാണ്. പ്രമേഹം, ഹൃദ്രോഗം, ഗര്‍ഭപാത്രപ്രശ്നങ്ങള്‍, മൂത്രസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ജീവിതപ്രാരബ്ധത്തിലുള്ള മാനസികപിരിമുറുക്കം, മദ്യപാനം, നടുവേദന, ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, അനവസരത്തിലും സുരക്ഷിതമല്ലാത്ത സ്ഥലത്തുള്ള സമ്പര്‍ക്കം, ആര്‍ത്തവവിരാമം, രതിമൂര്‍ച്ഛാഹാനി, യോനീനാളത്തിലെ മാംസപേശികളുടെ ശക്തിയായ സങ്കോചം, വരണ്ടിരിക്കല്‍ എന്നിവ ഏതാനും ചില കാരണങ്ങളാണ്.
രതിമൂര്‍ച്ഛയില്ലായ്ക
ലൈംഗികവേഴ്ചയുടെ സംതൃപ്തി രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്ലിറ്റോറിസ് അഥവാ കൃസരി എന്ന അവയവത്തിലെ ഉത്തേജനം വളരെ താല്‍പര്യത്തോടും ശക്തിയായും ഉണ്ടാകുന്നത് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള ഘടകമാണ്.
ലൈംഗികവേഴ്ചയില്‍ ഇണയുടെ പൂര്‍ണ സഹകരണം, വിശ്വാസം, സ്നേഹം എന്നിവ സംതൃപ്തമായ ലൈംഗികാസ്വാദനം സ്ത്രീകളില്‍ ഉണ്ടാകാന്‍ അത്യന്താപേക്ഷിതമാണ്. ഇത് സ്ത്രീകളുടെ പ്രത്യേകതയാണ്.
ലൈംഗികവേഴ്ചയിലെ പുരുഷന്റെ പ്രധാന താല്‍പര്യം ലിംഗയോനി ബന്ധമാണെങ്കില്‍ സ്ത്രീക്ക് ഈ പ്രക്രിയയ്ക്ക് മുമ്പുള്ള ബാഹ്യലീലകളിലൂടെ കിട്ടുന്ന ഉത്തേജനവും പ്രധാനമാണ്.
ലൈംഗികസുഖത്തിന് ആയുര്‍വേദം
രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
സ്വയംഭോഗവും ജി സ്പോട്ടും