•  

ഉറക്കക്കുറവ്‌ ലൈംഗികശേഷിയെ ബാധിയ്‌ക്കും

ലൈംഗിജീവിതം സംതൃപ്‌തമല്ലാതാവുകയും അതോര്‍ത്ത്‌ വിഷമിക്കുകയും ചെയ്യുന്നുണ്ടോ? എങ്കില്‍ മറ്റുകാരണങ്ങളന്വേഷിച്ചുപോകാതെ ആദ്യം നിങ്ങള്‍ വേണ്ടത്ര ഉറങ്ങുന്നുണ്ടോയെന്ന കാര്യത്തെപ്പറ്റി ചിന്തിയ്‌ക്കുക.

വേണ്ടത്ര സമയം ഉറങ്ങുന്നില്ലെങ്കില്‍ അതുതന്നെയാണ്‌ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും കാരണം. ഉറക്കമില്ലായ്‌മ പുരുഷന്മാരില്‍ ലൈംഗികത്തകരാറുകളുണ്ടാക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രസീലിലെ ലൈംഗികാരോഗ്യ വദഗ്‌ധ പ്രൊഫസര്‍ മോണിക്ക അന്‍ഡേഴ്‌സണ്‍ ആണ്‌ പുരുഷന്മാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. ഉറക്കം കുറവുളളവരില്‍ ലൈംഗികതയോടുള്ള താല്‌പര്യക്കുറവും ലൈംഗികശേഷിക്കുറവും രൂപപ്പെടുമത്രേ.

മാറിവരുന്ന ജീവിത രീതികളും ജോലിത്തിരക്കും മാനസിക സമ്മര്‍ദ്ദവും മറ്റുമാണ്‌ പലരുടെയും ഉറക്കശീലങ്ങളെ മാറ്റിമറിയ്‌ക്കുന്നത്‌. തുടക്കത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയ്‌പ്പെട്ടില്ലെന്നുവരാം.

വേണ്ടത്ര ഉറക്കമില്ലാത്തതുകൊണ്ടുണ്ടാകുന്ന പലരോഗങ്ങളും ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തിലാണ്‌ തിരിച്ചറിയപ്പെടുന്നത്‌- ആന്‍ഡേഴ്‌സണ്‍ പറയുന്നു.

ലൈംഗിക ആരോഗ്യത്തെക്കുറിച്ച്‌ മിക്കവാറും എല്ലാവരും ഉല്‍ക്കണ്‌ഠാകുലരാണ്‌. എന്നാല്‍ ഇവര്‍ പലപ്പോഴും ഉറക്കത്തിനുള്ള പ്രാധാന്യം തള്ളിക്കളയുന്നു.

പലപ്പോഴും ലൈംഗിജീവിതത്തിലുണാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പലരും പങ്കാളികളേയോ, കുടുംബ ബന്ധങ്ങളെയോ മാനസിക സമ്മര്‍ദ്ദങ്ങളെയോ ഒക്കെയാണ്‌ കുറ്റപ്പെടുത്തുന്നത്‌. എന്നാല്‍ പലരും തങ്ങളുടെ ഉറക്കത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും അല്ലെങ്കില്‍ വേണ്ടത്ര സമയം ഉറങ്ങുന്നില്ലെന്നുമുള്ള കാര്യം ശ്രദ്ധിക്കാറില്ല.

ഉറക്കക്കുറവ്‌ സ്‌ത്രീകളുടെ ലൈംഗികാരോഗ്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്നകാര്യത്തില്‍ പൂര്‍ണ്ണമായ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഇനിയും ഒട്ടേറെ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്‌- മോണിക്ക ആന്‍ഡേഴ്‌സണ്‍ പറയുന്നു.

Read more about: സെക്‌സ്, sex
English summary
Sleeping is important for good sex life. Sleeping is important for health also,

Get Notifications from Malayalam Indiansutras