•  

ശീഘ്രസ്ഖലനമോ വിഷമിക്കേണ്ട കാര്യമില്ല... പ്രതിവിധി!

ലൈംഗികബന്ധത്തിനിടെ അപ്രതീക്ഷിതമായി സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം. ആളുകള്‍ കരുതുന്നത് പോലെ ഇതൊരു രോഗാവസ്ഥയല്ല. മരുന്ന് കഴിച്ചാല്‍ മാറുന്നതല്ല എന്ന് ചുരുക്കം. ലൈംഗിക ബന്ധം സന്തുഷ്ടമാകില്ല, ദമ്പതികളില്‍ അസംതൃപ്തി കൂടാനിടയാകുന്നു എന്നതൊക്കെയാണ് ശീഘ്രസ്ഖലനം കൊണ്ടുള്ള അപകടങ്ങള്‍. എന്ന് കരുതി പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ശീഘ്രസ്ഖലനത്തിന് പ്രതിവിധികളുണ്ട്.

premature ejaculation, ejaculation, sex, wife, husband, study, ശീഘ്രസ്ഖലനം, സെക്‌സ്, പഠനം, ഭാര്യ, ഭര്‍ത്താവ്, സ്ത്രീ, പുരുഷന്‍
 

എന്താണ് ശീഘ്രസ്ഖലനത്തിന്റെ കാരണങ്ങള്‍. ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയെ ആശ്രയിച്ചിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. പുതിയ പങ്കാളിയോടൊപ്പം കഴിയേണ്ടി വരുമ്പോഴാണ് പലപ്പോഴും പുരുഷന്മാര്‍ക്ക് ശീഘ്രസ്ഖലനം സംഭവിക്കാറുള്ളത്. അടുത്തടുത്ത ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശീഘ്രസ്ഖലനം ഒരു പരിധി വരെ കുറക്കാം. ആശങ്ക, കുറ്റബോധം, വിഷാദം, അപകര്‍ഷ ബോധം എന്നിവയൊക്കെ ശീഘ്രസ്ഖലനം കൊണ്ടുണ്ടാകാം, ഇവ കൊണ്ടുനടക്കുന്നത് കൊണ്ട് ശീഘ്രസ്ഖലനം കുറയില്ല, കൂടുകയേ ഉള്ളൂ എന്നറിയുക.

ശീഘ്രസ്ഖലനം മരുന്ന് കൊണ്ട് മാറില്ല എന്ന് പറഞ്ഞല്ലോ അതുകൊണ്ട് തന്നെ ഇതിന് ചികിത്സ ആവശ്യമില്ല. പങ്കാളിയുടെ സഹായവും പ്രോത്സാഹനവും ഉണ്ടെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇത്. ആശങ്കയോ അമിതാവേശമോ ഇല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശീഘ്രസ്ഖലനം ഒഴിവാക്കാന്‍ സഹായിക്കും. മദ്യം, പുകയില, മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം കുറക്കുന്നത് സമയം കൂട്ടിക്കിട്ടാന്‍ സഹായിക്കും.

English summary
What is premature ejaculation
Story first published: Sunday, May 7, 2017, 12:48 [IST]

Get Notifications from Malayalam Indiansutras