•  

പ്രമേഹ രോഗികള്‍ക്ക് രതി ആകാമോ?

പറഞ്ഞു വരുന്നത് പ്രമേഹ രോഗികളുടെ കാര്യമാണ്. ചില പ്രമേഹരോഗികള്‍ക്ക് ലൈംഗിക ബന്ധത്തിലെത്തുന്നതിന് മുന്നോടിയായി പങ്കാളിയുമായി ലൈംഗിക കാര്യങ്ങള്‍ ഏറെ സംസാരിക്കാന്‍ താല്‍പര്യമുണ്ടാകും. ഫലം മികച്ച ലൈംഗികാനുഭൂതി അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് കിട്ടുക എന്നതായിരിക്കും.

പലതരത്തിലാണ് പ്രമേഹം ലൈംഗികതയെ ബാധിക്കുക. ലൈംഗികാഭിനിവേശം, ലൈംഗികാനുഭൂതി അനുഭവിക്കല്‍, ഏത് തരം സെക്സിലാണ് താല്‍പര്യം, ആകര്‍ഷകവും അവശ്യവുമായ അനുഭൂതികള്‍ എന്നീ ഘടകങ്ങളെ പ്രമേഹം ബാധിക്കാം.

പ്രമേഹം എന്ന രോഗത്തിന്റെ ഫലമായി ഉണ്ടായ പ്രതികൂലാവസ്ഥയാണിതെന്ന് പലപ്പോഴും തോന്നും. എന്നാല്‍ എപ്പോഴും അങ്ങനെയാകണമെന്നില്ല. പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമാകാം ഒരു കാരണം. പ്രമേഹബാധിതനാണെന്നതിന്റെ ആധി മൂലമാകാം ലൈംഗിക താല്‍പര്യങ്ങളില്‍ തിരിച്ചടിയുണ്ടാകുന്നത്. അതുമല്ലെങ്കില്‍ തിരിച്ചറിയപ്പെടാത്ത സാമൂഹിക കാരണങ്ങളായേക്കാനും മതി.

പ്രമേഹവും ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തികച്ചും സാധാരണമായ ചില പരിഹാരമാര്‍ഗങ്ങളാണ് താഴെ പറയുന്നത്. ഓര്‍ക്കുക. പൊതുവായ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങള്‍ മാത്രമാണിവ. നിങ്ങളുടെ അനുഭവം തികച്ചും വ്യത്യസ്തമായേക്കാം.

Read more about: diabetes
Please Wait while comments are loading...

Get Notifications from Malayalam Indiansutras