ഉദാഹരണത്തിന് ഉലുവയുടെ കാര്യം, കാണാന്‍ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം എത്രയേറെ ഉണ്ടെന്നോ ഉലുവയില്‍. പുളിശേരിയില്‍ വറുത്തിടാനും രസത്തില്‍ച്ചേര്‍ക്കാനും മാത്രമല്ല ഉലുവകൊണ്ട് മറ്റ് പല ഉപയോഗങ്ങളുമുണ്ട്.
മുലയൂട്ടുന്ന അമ്മമാരില്‍ പാലുല്‍പാദനം കൂട്ടാന്‍ ഉത്തമമാണ് ഉലുവ. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുമത്രേ. പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതുമൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമത്രേ. രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം കുടിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.
കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഉലുവ ഒരു അനുഗ്രഹമാണ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉലുവയ്ക്് കഴിവുണ്ട്. സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വേദനകള്‍ കുറയ്ക്കാനും ക്രമം തെറ്റിയ ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവയ്ക്ക് കഴിവുണ്ടത്രേ. തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച് പുരട്ടുന്നത് നല്ലതാണ്.
അടുത്ത പേജില്‍
കിടപ്പറയിലും ഉലുവയുടെ മാജിക്!