1. മൂത്രനാളിയിലെ യീസ്റ്റ് ബാധ
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്നിരുന്നാല്‍ രോഗബാധയ്ക്കുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ സംഭോഗ സമയത്ത് അസ്വസ്ഥതയ്ക്ക് ഇത് കാരണമാകും. പുരുഷന്മാരില്‍ മൂത്രമൊഴിക്കുമ്പോഴും ഉദ്ധാരണവേളയിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കഴിയുന്നതും ശരിയായി ക്രമീകരിക്കുക എന്നതാണ് പ്രധാന പരിഹാരം.
2. ഉദ്ധാരണമില്ലായ്മയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങളും
പുരുഷന്മാരായ പ്രമേഹ രോഗികളില്‍ അമ്പതു ശതമാനത്തിനും ഉദ്ധാരണശേഷിക്കുറവ് കണ്ടു വരുന്നു. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം ബാധിച്ചവരിലും ഉദ്ധാരണക്കുറവ് ഉണ്ടാകാറുണ്ട്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കുഴപ്പങ്ങളും ഉദ്ധാരണത്തെ ബാധിക്കുന്നു. ഉദ്ധാരണവേളയിലും രതിമൂര്‍ച്ഛാ സമയത്തും വേദന അനുഭവപ്പെടുകയും ചെയ്യാം. എന്നാല്‍ പ്രമേഹം ബാധിച്ചാല്‍ ഉദ്ധാരണം നശിക്കും എന്ന മട്ടിലുളള തീര്‍ച്ചപ്പെടുത്തലുകളില്‍ വാസ്തവമില്ല.
ശരീരം എപ്പോഴും ഒരുപോലെ പ്രവര്‍ത്തിച്ചു കൊളളണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലല്ലോ. ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ചാലും പിന്നീടും അവ ആവര്‍ത്തിക്കപ്പെടും. അതിന് പ്രമേഹം ബാധിക്കണമെന്നില്ല. ലിംഗ യോനീ സംഭോഗം മാത്രമാണ് യഥാര്‍ത്ഥ സെക്സ് എന്ന് കരുതിയാല്‍ സെക്സ് ആസ്വദിക്കാനാവില്ല. ലൈംഗിക സംതൃപ്തി ലഭിക്കുന്നതിന് വേറെയും മാര്‍ഗങ്ങള്‍ ഏറെയുണ്ടെന്ന് തിരിച്ചറിയുകയും അതിനുവേണ്ടി സ്വന്തം ശരീരത്തെയും പങ്കാളിയെയും നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും വേണം. പുതിയ ലൈംഗികാനുഭവങ്ങള്‍ക്കു വേണ്ടിയുളള രതിപര്യടനങ്ങള്‍ക്കു തുടക്കമിടാന്‍ ശരീരം ചിലപ്പോള്‍ പ്രകടിപ്പിക്കുന്ന ചില കുസൃതികള്‍ കാരണമാകണം.