. യോനിയില്‍ ആവശ്യമായ ലൂബ്രിക്കേഷന്‍
പ്രമേഹം ഉണ്ടാക്കുന്ന നാഡീക്ഷയങ്ങള്‍ മൂലം യോനിയിലെ വഴുവഴുപ്പ് നഷ്ടപ്പെടാം. സിലിക്കണ്‍ അടങ്ങിയതോ ജലമൂലമോ ആയ ലൂബ്രിക്കന്റ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.
4. ബ്ലാഡര്‍ നിയന്ത്രണം കുറയല്‍
മൂത്രസഞ്ചിയ്ക്കു മേലെ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ലൈംഗികാനന്ദം ആസ്വദിക്കുന്നതിന് തടസമാകുന്നു. സെക്സിന് മുമ്പ് ധാരാളം വെളളം കുടിക്കുന്നത് ഒഴിവാക്കിയും മൂത്രസഞ്ചി കഴിയുന്നിടത്തോളം ശൂന്യമാക്കിയും ഈ പ്രശ്നത്തിന് പരിഹാരം കാണാം. അമിതമായ ഉല്‍ക്കണ്ഠ കാരണവും മൂത്രസഞ്ചിക്കു മേലെ പ്രമേഹരോഗികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാം.
5. ലൈംഗികാഭിനിവേശത്തിലുണ്ടാകുന്ന വീഴ്ച
പല കാരണങ്ങളാല്‍ ഒരാളിന്റെ ലൈംഗികാഭിനിവേശം ക്രമമായി കുറഞ്ഞു വരാം. രക്താതിസമ്മര്‍ദ്ദം, വിഷാദം എന്നിവയ്ക്ക് കഴിക്കുന്ന മരുന്നുകള്‍ ലൈംഗികമോഹത്തെ കെടുത്തുന്നു.
രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന അളവില്‍ നില്‍ക്കുമ്പോഴുളള ക്ഷീണം ലൈംഗിക താല്‍പര്യത്തെ കെടുത്തും.
സംഭോഗവേളയില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പിന്നീട് സെക്സിന് മടി തോന്നാം. ശരീരഭാരം ഉയര്‍ന്നാലും ലൈംഗിക താല്‍പര്യം കുറയാം.
ഈ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിവിധിയും. മരുന്ന് വില്ലനാണെങ്കില്‍ മടിക്കാതെ ഡോക്ടറോട് കാര്യം പറയണം. ശാരീരിക ക്ഷീണമാണ് കാരണമെങ്കില്‍, ശരീരം ഏറ്റവും ഊര്‍ജസ്വലമായി നില്‍ക്കുന്ന വേള സെക്സിനായി മാറ്റിവെയ്ക്കണം.
അതായത് പ്രമേഹരോഗികള്‍ക്ക് ലൈംഗിക ജീവിതം നയിക്കാന്‍ തടസങ്ങളൊന്നുമില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നേരിടുകയും ചെയ്താല്‍ രക്തത്തില്‍ പഞ്ചസാര കലര്‍ന്നാലൊന്നും മോഹപ്പക്ഷിയുടെ ചിറക് തളരാതെ നോക്കാവുന്നതേയുളളൂ.