എന്നാല്‍ മൂന്ന് നിസാര മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിയ്‌ക്കാമെന്ന് വിദഗ്‌ധര്‍ പറയുന്നു. ഇതിനായി നിങ്ങള്‍ ഡോക്ടര്‍മാരുടെ അടുത്തൊന്നും പോകേണ്ടതില്ല, പുകവലിയെന്ന ദുശ്ശീലം മാത്രം ഉപേക്ഷിച്ചാല്‍ മതി. പ്രമേഹത്തിനും രക്ത സമ്മര്‍ദ്ദത്തിനും ശേഷം ലൈംഗിക ഉദ്ധാരണശേഷിയെ ഏറ്റവുമധികം ബാധിയ്‌ക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത് പുകവലിയെ തന്നെയാണ്.
ലൈംഗികക്ഷമതയില്‍ പിന്നാക്കം നില്‌ക്കുന്ന ഭൂരിപക്ഷമാളുകളുടെയും പ്രശ്‌നത്തിന് പിന്നിലെ വില്ലന്‍ സിഗരറ്റ് തന്നെയാണെന്ന് വിദഗ്‌ധര്‍ പറയുന്നു. പുകവലി പുരുഷ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കുന്നു. ഈ ശീലം ഉപേക്ഷിച്ചാല്‍ തന്നെ ഉദ്ധാരണശേഷി പഴയ നിലയിലാകാന്‍ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ വേണ്ടി വരും.പുത്തന്‍ ജീവിതശൈലിയുടെ ഭാഗമായി ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളാണ് ലൈംഗിക ശേഷിയെ ബാധിയ്‌ക്കുന്ന മറ്റൊരു ഘടകം. കൊളസ്‌ട്രോളിന്റെ അളവ് 240ന് മുകളിലായാല്‍ ഉദ്ധാരണശേഷി നഷ്ടപ്പെടാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്‌ക്കുന്നതോടെ രക്ത കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുകയും സുഗമമായ രക്തയോട്ടത്തിനെ ഇത് തടസ്സപ്പെടുത്തും. ഫലമോ, ലൈംഗികാവയവങ്ങളുടെ ക്ഷമത കുറയുന്നു.പൊണ്ണത്തടിയാണ് മറ്റൊരു വില്ലന്‍. ഇത് ആത്മാഭിമാനത്തെ മാത്രമല്ല കിടപ്പറയിലെ പ്രകടനത്തെയും ബാധിയ്‌ക്കും. ലൈംഗികക്ഷമത വര്‍ദ്ധിപ്പിയ്‌ക്കുന്ന കാര്യത്തില്‍ ടെസ്റ്ററോണ്‍, ഇസ്‌ട്രജന്‍ ഹോര്‍മോണുകള്‍ നിര്‍ണായക പങ്കാണ് വഹിയ്‌ക്കുന്നത്. ടെസ്റ്ററോണുകളിലുണ്ടാകുന്ന കുറവ് ഉദ്ധാരണശേഷിയെ കാര്യമായി ബാധിയ്‌ക്കും. പിന്നീട് എത്ര ഉത്തേജക ഔഷധം ഉപയോഗിച്ചിട്ടും വലിയ ഫലമില്ലെന്നും വിദഗ്‌ധര്‍ പറയുന്നു.
ശരീരം ഭാരം കുറയുന്നത് ടെസ്‌റ്ററോണ്‍, ഇസ്‌ട്രജന്‍ ഹോര്‍മോണ്‍ അളവ് വര്‍ദ്ധിപ്പിയ്‌ക്കും. ശരീര ഭാരം ആരോഗ്യകരമായി കുറയുന്നത് ലൈംഗിക സംതൃപ്‌തി നേടുന്നതിന് പുറമെ ഉദ്ധാരണ ശേഷിയും ശരീരത്തിലെ രക്തചംക്രമണവും കൂട്ടാന്‍ ഹായിക്കും.