സെക്‌സ് എത്രത്തോളം ആസ്വാദ്യകരമാക്കാം എന്നതാണ് മനുഷ്യന്റെ എക്കാലത്തേയും അന്വേഷണം. അതിനുള്ള ഉത്തരങ്ങളായിരിക്കും ഒരു പക്ഷേ രതിപൂര്‍വ്വ ലീലകളും വദനസുരതവും അടക്കമുള്ള കാര്യങ്ങള്‍.
ലൈംഗിക ബന്ധത്തേക്കാള്‍ ആസ്വാദ്യകരമാണ് വദനസുരതം എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. അതേസമയം വദന സുരതം ഇഷ്ടമില്ലാത്ത കൂട്ടരും ഏറെയുണ്ട്.
എന്തായാലും അതിനെക്കുറിച്ച് അറിയാതെ ചെയ്യാന്‍ നിന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ അവസാനിച്ചേക്കില്ല. ചില ടിപ്‌സ്....

വദന സുരതം എന്നത് പുരുഷന് മാത്രം ബാധകമായ ഒരു കാര്യമാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. എന്നാല്‍ അത് അങ്ങനെയല്ല. സ്ത്രീക്കും അവകാശപ്പെട്ടതാണ് അതിന്റെ ആനന്ദം.

എന്തായാലും ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്. അതിപ്പോള്‍ വദന സുരതത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. പക്ഷേ ചിലര്‍ ഇഷ്ടപ്പെടുന്നത് സര്‍പ്രൈസ് സെക്‌സ് ആയിരിക്കും.

വരണ്ട വായയുമായ ഓറല്‍ സെക്‌സിലേര്‍പ്പെടുന്നത് ശരിക്കും ദുരന്തമായിപ്പോകും. അക്കാര്യം ശരിക്കും ശ്രദ്ധിക്കേണ്ടതാണ്. പിന്നെ പല്ലുകളുടെ കാര്യത്തിലും ശ്രദ്ധവേണം. ശരീരത്തിലെ ഏറ്റവും സംവേദന കോശങ്ങളുള്ള ഭാഗത്താണ് സ്പര്‍ശിക്കുന്നത് എന്നത് ഓര്‍മ വേണം.

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെ ആകരുത് കാര്യങ്ങള്‍ ചെയ്യുന്നത്. ആണായാലും പെണ്ണായാലും. അത് പങ്കാളിയില്‍ സൃഷ്ടിക്കുക വലിയ മടുപ്പായിരിക്കും. പാരസ്പര്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന കാര്യം പങ്കാളിക്ക് ബോധ്യപ്പെടും വരെ കാത്തിരിക്കുക. അവര്‍ അത് ചെയ്യുന്നത് വരെ കാത്തിരിക്കുക. ഈ കാത്തിരിപ്പും ഓറല്‍ സെക്‌സില്‍ പ്രധാനമാണ്.

ഓറല്‍ സെക്‌സിലൂടെ തന്നെ രതിമൂര്‍ച്ച സാധ്യമാണ്. എന്നാല്‍ ഒറ്റയടിക്ക് അതിന് നില്‍ക്കാതെ അതിന് തൊട്ടടുത്ത് വരെ എത്തി നിര്‍ത്തുക. പിന്നെ വീണ്ടും തുടങ്ങുക. ഇത് ഓറല്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്ന് ഉറപ്പാണ്.

ഓരോരുത്തര്‍ക്കും സെക്‌സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് അത് കിടപ്പറയായിരിക്കും. മറ്റ് ചിലര്‍ക്ക് അടുക്കളയോ, ലിവിങ് റൂമോ ആയിരിക്കും. മറ്റ് ചിലര്‍ ഇഷ്ടപ്പെടുക ഓപ്പണ്‍ ടെറസ് ആയിരിക്കും. അങ്ങനെ ഇഷ്ടമുള്ള സ്ഥലവും ഇഷ്ടപ്പെട്ട പൊസിഷനും തിരഞ്ഞെടുക്കുക.

ഓറല്‍ സെക്‌സ് ചെയ്യുമ്പോള്‍ 'വദനം' മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുക എന്ന കാര്യം മറക്കരുത്. കൈവിരലുകളും കാലും എല്ലാം നിര്‍ണായകമായ പല നീക്കങ്ങളും നടത്താന്‍ ഉതകുന്നതാണ് എന്ന ഓര്‍മ വേണം.

സെക്‌സില്‍ തമാശ കൂടി ചേര്‍ത്താല്‍ അത് കൂടുതല്‍ ആസ്വാദ്യകരമാകും എന്നാണ് ആര്‍ക്കാണ് അറിയാത്തത്... അതുകൊണ്ട് അല്‍പം തമാശയും അഭിനയവും ഒക്കെ ആകാം. ഓറല്‍ സെക്‌സിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും!!!

ഓറല്‍ സെക്‌സില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചുണ്ടുകളും നാവും പിന്നെ കൈകളും ആണ്. ഇതെല്ലാം പങ്കാളിയുടെ താത്പര്യത്തിന് അനുസരിച്ച് കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ അത് ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെ ആയിരിക്കും സമ്മാനിക്കുക.

ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ലിംഗത്തിലും യോനിയിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്. പുരുഷന്‍മാരിലാണെങ്കില്‍ വൃഷണ സഞ്ചിയും സ്ത്രീകളിലാണെങ്കില്‍ ഭഗശിശ്‌നികയും മാറ്റി നിര്‍ത്താന്‍ പറ്റാത്ത വികാര കേന്ദ്രങ്ങളാണ്.