•  

പകുതി പുരുഷന്മാരും കിടപ്പറയില്‍ പരാജയം

Love Making
 
ലണ്ടന്‍: ബ്രിട്ടനിലെ പകുതിയോളം പുരുഷന്മാരും കിടപ്പറയില്‍ പരാജയമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇതുകാരണം പല വിവാഹബന്ധങ്ങളും അകാലത്തില്‍ പൊലിയുകയാണെന്നും പുരുഷന്മരില്‍ പലരും ആത്മസംഘര്‍ഷം അനുഭവിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മരുന്നുനിര്‍മ്മാണ കമ്പനി നടത്തിയ സര്‍വ്വേയില്‍ 45000 പുരുഷന്മാരെയാണ് പങ്കെടുപ്പിച്ചത്. ഇതില്‍ 19ശതമാനം പേരും സ്വാഭാവികമായ രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തവരാണെന്ന് വെളിപ്പെടുത്തി. 31ശതമാനം പേരാകട്ടെ ലൈംഗികബന്ധത്തിന് ശേഷം പ്രശ്‌നങ്ങളനുഭവിക്കുന്നവരാണെന്നും പറഞ്ഞു.

ഇവരില്‍ 68ശതമാനം പേരും ഉദ്ധാരണപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടുഭാഗം പുരുഷന്മാരും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെന്താണെന്ന് സ്വന്തം ഡോക്ടറോടു പോലും വെളിപ്പെടുത്താന്‍ തയ്യാറാകാത്തവരാണത്രേ.

മാത്രമല്ല എട്ടുപേരില്‍ ഒരാള്‍ എന്ന രീതിയില്‍ ആളുകള്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം മൂടിവയ്ക്കുന്നവരുമാണ്. പലരുടെയും പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണം മദ്യത്തിന്റെ അമിതമായ ഉപയോഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല പുരുഷന്മാരും ഇത്തരം പ്രശ്നങ്ങള്‍ പുറത്തുപറയാത്തത് പങ്കാളികളുടെ പ്രതികരണം ഭയന്നാണ്.

English summary
A chemist chain, surveyed 4,500 British men and it found that 19 percent have struggled to make love when sober, while a further 31 percent have suffered problems after a boozy night out. And half of the British men develop impotence at some point, with alcohol largely to be blamed.
Story first published: Thursday, November 25, 2010, 12:08 [IST]

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more