•  

മദ്യം സെക്‌സിന് ദോഷം ചെയ്യും

Drinking Couple
 
മദ്യപാനം ആരോഗ്യത്തെ വിവിധ രീതിയില്‍ ബാധിക്കും. എന്നാല്‍ സെക്‌സും മദ്യപാനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നല്ലതും ചീത്തയുമായ വശങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. മദ്യപാനം സെക്‌സിന് സഹായകമാകുമെന്ന് ഒരു വിഭാഗം. അല്ല, സെക്‌സിനെ തളര്‍ത്തുമെന്ന് മറുവശവും.

ഏതാണെങ്കിലും മിതമായ തോതില്‍ ആകാമെന്നാണ് ആരോഗ്യവശം. ചെറിയ തോതില്‍ മദ്യം ലൈംഗികതയെ സഹായിക്കുമെന്നത് ശരി തന്നെ. എന്നാല്‍ കൂടുതലും ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്.

ദിവസവും മദ്യം ശീലമാക്കിയവരുണ്ട്. ചെറിയ തോതിലാണെങ്കിലും ദിവസവും മദ്യം കഴിയ്ക്കുന്നത് ലൈംഗികശേഷിയെ, അത് പുരുഷനായാലും സ്ത്രീയായാലും ബാധിക്കുമെന്നാണ് വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്.

മദ്യം ലൈംഗികവികാരങ്ങളെ ഉണര്‍ത്തുന്ന ഹോര്‍മോണുകള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുക. ശരീരത്തിലെ രക്തപ്രവാഹത്തേയും ഇത് വിപരീതമായി ബാധിക്കുന്നു. ഇത് ശരീരത്തിനാകെ ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കുകയും ചെയ്യും.

മദ്യപാനമുണ്ടാക്കുന്ന തളര്‍ച്ച ഒരാളുടെ സെക്‌സിലുള്ള ആത്മവിശ്വാസത്തെ തന്നെ തകര്‍ത്തു കളയുകയും ചെയ്യും. മനസ് ആഗ്രഹിച്ചാലും ശരീരം വഴങ്ങാത്ത അവസ്ഥയാണ് മദ്യപാനത്തിലൂടെ ഉണ്ടാവുക.

English summary
It is often said that anything when consumed in moderation is less prone to harm you. This concept couldn’t be truer for alcohol consumption. It is a well-researched fact that when used in moderation, alcohol can become a handy aid for spicing-up your sex life. Probably, this is the reason why many ancient cultures, including the mighty Romans, referred to wine as a powerful aphrodisiac Positive effects of consuming alcohol in a restricted manner have been acknowledged by many medical fraternities too.
Story first published: Tuesday, March 13, 2012, 16:08 [IST]

Get Notifications from Malayalam Indiansutras