തൊണ്ടയില്‍ കാന്‍സര്‍ ബാധയുണ്ടാകുന്നവരില്‍ 50ശതമാനം രോഗികളിലും രോഗബാധയ്ക്ക് കാരണം വദനരതിയാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വദനരതിയുടെ സമയത്ത് പടരുന്ന വൈറസാണ് രോഗബാധയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മനുഷ്യരുടെ ലൈംഗികാവയവങ്ങളിലുണ്ടാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് ഇതിന് പിന്നില്‍. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനിടെ ഇത്തരം വൈറസ് പടരുന്നത് പലതരം ഇന്‍ഫെക്ഷനുകള്‍ക്കും ലൈംഗിക രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്.
പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുള്ള പ്രായം ചെന്ന പുരുഷന്മാരിലാണ് തൊണ്ടയിലുണ്ടാകുന്ന ക്യാന്‍സര്‍ സാധാരണയായി കണ്ടുവരുന്നത്. ഇപ്പോള്‍ ഇത് യുവാക്കളിലേയ്ക്കും പടരുകയാണ്. ഇതിന് ഓറല്‍ സെക്‌സ് വലിയൊരു കാരണമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഓഹിയോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മൗറ ഗില്ലിസണ്‍ പറയുന്നത് ലൈംഗികബന്ധത്തില്‍ക്കൂടി പകരുന്ന വൈറസ് പുകയിലയേക്കാളേറെ അപകടകാരികളും തൊണ്ടയിലെ ക്യാന്‍സറിന് വഴിവയ്ക്കുന്നവയാണെന്നുമാണ്.
ഒന്നില്‍ക്കൂടുതല്‍ ലൈംഗികപങ്കാളികളുള്ളവരുടെ കാര്യത്തില്‍ തൊണ്ടയിലെ ക്യാന്‍സറിനുള്ള സാധ്യത ഇരട്ടിയാകുന്നുവെന്നും പ്രൊഫസര്‍ പറയുന്നു.