ലൈംഗികബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഓര്‍ഗാസത്തെക്കുറിച്ച് എന്നും പഠനവും ഗവേഷണവും നടക്കുന്നുണ്ട്. അടുത്തിടെ നടന്നൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് സ്ത്രീകളിലെ രതിമൂര്‍ച്ചയെന്നത് ഒരുതരത്തില്‍ തലച്ചോറിലെ ഒരു ഭാഗം സ്തംഭിക്കുന്നതാണെന്നാണ്.
രതിമൂര്‍ച്ച അനുഭവിക്കുന്നതിനിടെ സ്ത്രീകളുടെ തലച്ചോറിലുണ്ടാകുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം പറയുന്നത്. ഡച്ച് ശാസ്ത്രജ്ഞരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. രതിമൂര്‍ച്ച അനുഭവിക്കുന്ന വേളയില്‍ സ്ത്രീകളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്താണ് ഇവര്‍ പഠനം നടത്തിയത്.
പലപ്പോഴും സ്ത്രീകള്‍ രതിമൂര്‍ച്ചയെക്കുറിച്ച് പറയുന്നത് ഒരുതരത്തിലും നിര്‍വ്വചിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ്. ഇത് ചൂണ്ടിക്കാണിച്ചുതന്നെയാണ് ശാസ്ത്രജ്ഞര്‍ തങ്ങളുടെ നിഗമനങ്ങള്‍ സത്യമാണെന്ന് പറയുന്നത്. അതായത് നിര്‍വ്വചിക്കാനാവാത്ത അവസ്ഥയെന്ന് പറയുന്നത് തലച്ചോറിന്റെ ചിലഭാഗങ്ങള്‍ കുറച്ചു സെക്കന്റ് നേരത്തേയ്ക്ക് നിശ്ചമാകുന്നതാണെന്ന് അവര്‍ പറയുന്നു.