കുടുംബത്തിലുള്ള ഓരോരുത്തരെയും സ്‌നേഹിക്കുക. വിവാഹം കഴിഞ്ഞവരാണെങ്കില്‍ ഭാര്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. എന്തൊക്കെയാണെങ്കിലും അവരുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനും ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കാന്‍ ശ്രമിക്കുക. വിവാഹം കഴിഞ്ഞ ഉടനെ രണ്ടും മൂന്നും തവണ ബന്ധപ്പെട്ടിരുന്ന പലരും പിന്നീട് ഇതിന്റെ ഇടവേള ആഴ്ചകളിലേക്കും മാസങ്ങളിലേക്കും മാറ്റിയിട്ടുണ്ടാവും.
തീര്‍ച്ചയായും ഈ ഇടവേളകളും ഒറ്റയ്ക്കുള്ള ജീവിതവും നിങ്ങളുടെ പങ്കാളിയുടെ മനസ്സില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ വരുത്തുമെന്ന കാര്യത്തില്‍ തീര്‍ച്ചയാണ്. ബ്രിട്ടണില്‍ ഈയിടെ സംഘടിപ്പിച്ച ഒരു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മനസ്സിന്റെ സംഘര്‍ഷം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സെക്‌സാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ശാരീരിക അധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത് 6.5 ശതമാനവും വിനോദപരിപാടികള്‍ കാണുന്നത് 7 ശതമാനവും കലാ പരിപാടികള്‍ അവതരിപ്പിക്കുന്നത് 5.9 ശതമാനവും പ്രദര്‍ശനങ്ങള്‍ കാണുന്നത് അഞ്ചു ശതമാനവും മറ്റു കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് 12.9 ശതമാനവും മനസ്സിന് ശാന്തത നല്‍കുമ്പോള്‍ സെക്‌സ് മനസ്സിന്റെയും ശരീരത്തിന്റെയും ആയുസ്സ് കൂട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഒരു മാസം ഒന്നു സ്‌നേഹിച്ചു നോക്കൂ..ജീവിതത്തില്‍ എന്തു വ്യത്യാസമാണ് വരുന്നതെന്ന് അനുഭവിച്ചറിയാം.