•  

സെക്‌സ് ഒഴിവാക്കാനുള്ള ഓരോ വഴികള്‍

Bedroom
 
വാഷിങ്ടണ്‍: ലൈംഗികതയിലേര്‍പ്പെടുന്നതാണ് ഏറ്റവും വലിയ ആനന്ദം എന്ന് കരുതുന്നവരുണ്ട്. എപ്പോള്‍ വേണമെങ്കിലും ഇതിന് സജ്ജരായിരിക്കുന്നവരുമുണ്ട്, പ്രത്യേകിച്ച് പുരുഷന്മാര്‍. എന്നാല്‍ പുരുഷന്മാര്‍ക്ക് പോലുമുണ്ട് സെക്‌സ് ചെയ്യാന്‍ മൂഡില്ലാത്ത സമയങ്ങള്‍.

പക്ഷേ സ്ത്രീകളാണ് ഇത്തരം മൂഡില്ലായ്മയിലും ഒഴിവുകഴിവു പറയുന്നതും ആശാത്തികള്‍ എന്നാണ് പൊതുവേ സെക്‌സോളജിസ്റ്റുകള്‍ പറയുന്നത്.

പല സ്ത്രീകളും ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞൊഴിയുന്നത് മൂഡ് സ്വിങ്ങിന്റെ കാര്യം പറഞ്ഞാണത്രേ. ചിലര്‍ തലവേദനയാണെന്നും ഒട്ടേറെ പണിയുണ്ടെന്നും തുടങ്ങി പലവിധകാരണങ്ങളാണ് ഇതിന് വേണ്ടി കണ്ടെത്താറുള്ളത്.

ഇത്തരം കാരണങ്ങളില്‍ മൂഡില്ലെന്നകാരണം തന്നെയാണത്രേ ഏറെപ്പേരും പറയുന്നത്. രണ്ടാമത് ഏറ്റവും കൂടുതല്‍ പറയപ്പെടുന്ന കാരണം സമയമില്ലെന്നതും, തലവേദനയാണെന്നതുമാണ്. ചില സ്ത്രീകള്‍ സ്വന്തം തുടകള്‍ തനിയ്ക്കിഷ്ടമില്ലെന്ന കാര്യം പറഞ്ഞുപോലും സെക്‌സില്‍ നിന്നും ഒഴിവാകുമത്രേ.

ചിലര്‍ സെക്‌സിലേര്‍പ്പെടാന്‍ മടികാണിക്കുന്നത് ഇഷ്ടപ്പെട്ട ടിവി ഷോ മിസ്സാകുമെന്ന് കരുതിയാണത്രേ. ഇക്കാര്യത്തില്‍ സ്ത്രീപുരുഷ ഭേദമില്ലെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
I am too tired' is one of the commonest excuses used by people in their everyday life to avoid sex and deprive themselves of the satisfaction by indulging in it, Fox News reported,
Story first published: Thursday, November 10, 2011, 15:06 [IST]

Get Notifications from Malayalam Indiansutras