•  

പെട്ടെന്ന് സ്‌നേഹിക്കല്ലേ, ഭാര്യ സംശയിക്കും

Wife
 
ഭര്‍ത്താവ് പെട്ടെന്ന് സ്‌നേഹപ്രകടനവുമായി വന്നാല്‍ 60 ശതമാനം പേരും സംശയത്തോടെയാണ് പെരുമാറുകയെന്ന് സര്‍വെ റിപ്പോര്‍ട്ട്. കെല്ലോഗ്‌സ് 2000 പേര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഭര്‍ത്താക്കന്മാര്‍ പൊതുവേ സ്‌നേഹത്തോടെ പെരുമാറുന്നത് അപൂര്‍വമായാണ്. പതിവില്ലാത്ത സ്‌നേഹം കണ്ടാല്‍ സംശയിക്കേണ്ടതുണ്ട്-ചിലരുടെ അഭിപ്രായ പ്രകടനം ഇങ്ങനെയായിരുന്നു.

അകാരണമായി പുതിയ ആഭരണങ്ങള്‍ വാങ്ങി തരുമ്പോഴും കിടപ്പുമുറിയില്‍ കൂടുതല്‍ സ്‌നേഹം കാണിക്കുമ്പോവും ശ്രദ്ധിക്കണമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത ഭാര്യമാരുടെ അഭിപ്രായം. പതിവില്ലാത്തതുകണ്ടാല്‍ അതില്‍ വീണു പോകരുത്.
ഇതിനു പിറകില്‍ എന്തോ ഒരു കാര്യമുണ്ടെന്ന് ചിന്തിക്കാതെ രക്ഷയില്ല.

പുരുഷന്റെ ചിന്തയിലോ പെരുമാറ്റത്തിലോ ഉണ്ടാവുന്ന ചെറിയ വ്യത്യാസം പോലും നല്ലൊരു ഭാര്യക്ക് കണ്ടെത്താനാവും. തീര്‍ച്ചയായും അത് അവളുടെ മനസ്സിനെ ആട്ടിയുലയ്ക്കുക തന്നെ ചെയ്യും.

ചുരുക്കത്തില്‍ നിങ്ങള്‍ റൊമാന്റിക്കായ ഒരു ഭര്‍ത്താവല്ലെങ്കില്‍ വെറുതെ സ്‌നേഹം കാണിച്ച് പൊല്ലാപ്പിലാവണ്ട. അതല്ല, എപ്പോഴും സ്‌നേഹത്തോടും സൗഹൃദത്തോടും കൂടി പെരുമാറാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ അതു മുന്നോട്ടുകൊണ്ടുപോകാം. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഓഫിസ് വിട്ടുപോകുമ്പോള്‍ പതിവില്ലാതെ, പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ പൂവും മധുരപലഹാരങ്ങളുമൊക്കെയായി ഭര്‍ത്താവ് വന്നാല്‍ തീര്‍ച്ചയായും അത് ഭാര്യയ്ക്ക് വേവലാതിയുണ്ടാക്കും.

English summary
Suddenly being love or nice to wife may make her suspicious
Story first published: Tuesday, February 7, 2012, 17:12 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras