•  

വന്ധ്യതയുള്ളവര്‍ക്കും കുട്ടികളുണ്ടാവും

Infertility
 
സിഡ്‌നി: വന്ധ്യതയെന്ന് വിധിയെഴുതിയ സ്ത്രീകളില്‍ 25 ശതമാനം പേര്‍ക്കും പ്രത്യേകിച്ച് ചികിത്സ കൂടാതെ തന്നെ കുട്ടികളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്‍ക്കോ ബീജങ്ങള്‍ക്കോ കുഴപ്പവുമില്ലാതിരിക്കുകയും പന്ത്രണ്ടു മാസത്തോളം ഗര്‍ഭധാരണത്തിനായി ശ്രമിക്കുകയും ചെയ്ത് പരാജയപ്പെടുന്ന കേസിലാണ് സ്ത്രീ വന്ധ്യയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നത്. എന്നാല്‍ പ്രത്യേകിച്ച് യാതൊരു ചികിത്സയും കൂടാതെ ഇത്തരം സ്ത്രീകളില്‍ 25 ശതമാനം പേരും ഗര്‍ഭിണികളാകുമെന്ന് ക്യൂന്‍സ് ലാന്‍ഡ് യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഒരു കുട്ടിയായതിനുശേഷം രണ്ടാമത്തെ കുട്ടിയ്ക്കുവേണ്ടി ശ്രമിക്കുന്ന പലരും തുടര്‍ച്ചയായി പരാജയപ്പെടാറുണ്ട്. ഇത്തരം കേസുകളെ താല്‍ക്കാലിക വന്ധ്യത എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. 28 വയസ്സുമുതല്‍ 36 വയസ്സുവരെയുള്ള കാലഘട്ടം പ്രത്യുല്പാദനപരമായി ഒരു മന്ദത അനുഭവപ്പെടുന്ന കാലമാണെന്നു പറഞ്ഞാലും തെറ്റില്ല. ആസ്‌ത്രേലിയയിലെ കണക്കെടുത്തു നോക്കിയാല്‍ അധിക സ്ത്രീകളിലും ഈ കാലഘട്ടം വന്ധ്യതയുടെതാണെന്ന് വ്യക്തമാകുന്നു.

ചുരുക്കത്തില്‍ കുട്ടികളില്ലാത്തവര്‍ ഇതിനെ ഒരു നിത്യശാപമായി കാണേണ്ട കാര്യമില്ല. എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുക. അല്ലെങ്കില്‍ ഐവിഎഫ് പോലുള്ള ആധുനിക രീതികള്‍ സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയാണ് വേണ്ടത്.

English summary
One in every four women with a history of infertility can still conceive without treatment, says new research.
Story first published: Tuesday, February 21, 2012, 15:08 [IST]

Get Notifications from Malayalam Indiansutras