•  

ഭര്‍ത്താവ് വേലി ചാടുമെന്ന പേടിയുണ്ടോ?

love husband
 
ജീവിതം മുഴുവന്‍ പ്രേമിച്ചുനടക്കുന്ന കാസനോവയാകാനാണോ താങ്കളുടെ ഭര്‍ത്താവിനിഷ്ടം. മറ്റൊരു നല്ല പെണ്‍കുട്ടിയെ കണ്ടാല്‍ എല്ലാം മറക്കുന്ന ശൃംഗാരിയാണോ ഭര്‍ത്താവ്. ഇതെല്ലാം എങ്ങനെ തിരിച്ചറിയാം? ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കു തന്നെ ഇതു തിരിച്ചറിയാന്‍ സാധിക്കും.

സ്‌നേഹം എന്ന വാക്കിനു ഭര്‍ത്താവ് കല്‍പ്പിക്കുന്ന നിര്‍വചനം എന്താണ്? ഇതിനര്‍ത്ഥം നേരെ ഭര്‍ത്താവിനടുത്തു ചെന്ന് ഇത് ചോദിക്കണമെന്നല്ല. താങ്കളുടെ നിരീക്ഷണബുദ്ധികൊണ്ട് ഇതു കണ്ടെത്തണം.

സ്‌നേഹമെന്നത് എക്കാലത്തും നിലനില്‍ക്കുന്ന ഒന്നാണെന്ന അഭിപ്രായമാണോ താങ്കളുടെ ഭര്‍ത്താവിനുള്ളത്? അല്ലെങ്കില്‍ അത് നോവലിലും മറ്റും നടക്കും സാധാരണ ജീവിതത്തില്‍ അതിനു വലിയ പ്രസക്തിയൊന്നുമില്ല. അതോ, സൗന്ദര്യവും സ്‌നേഹവും ആസ്വദിക്കാനുള്ളതാണ് എന്ന ചിന്താഗതിക്കാരനാണോ?

പാര്‍ട്ടി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ഒരു സുന്ദരി പെണ്ണിനെ കുറിച്ച് വര്‍ണിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? 1 ചിലര്‍ അതു കാര്യമാക്കില്ല. 2 മറ്റുചിലരോ ഫോണെടുത്ത് പരിശോധിക്കും വല്ല പുതിയ നമ്പറും സേവ് ചെയ്തിട്ടുണ്ടോയെന്ന് നോക്കാന്‍. 3 അപ്പോള്‍ കാര്യമാക്കില്ല. പക്ഷേ, പിന്നീട് ഇതിനെ കുറിച്ച് ചിന്തിക്കാനും ഫോണ്‍ പരിശോധിക്കാനും തുടങ്ങും. ഇതില്‍ ഏതാണ് താങ്കള്‍ ചെയ്യുന്നത്? തീര്‍ച്ചയായും ഇതില്‍ നിന്നു തന്നെ താങ്കളുടെ ഭര്‍ത്താവിന്റെ സ്വഭാവത്തെ കുറിച്ചൊരു ചിത്രം ലഭിക്കും.


കുറച്ചു ദിവസം ഭര്‍ത്താവിനെ വിട്ടുനില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ അദ്ദേഹം എന്തു ചെയ്യുകയായിരിക്കും? 1 അദ്ദേഹം കൂട്ടുകാരുമായി അടിച്ചുപൊളിക്കുകയായിരിക്കും. 2 നെറ്റില്‍ സുന്ദരിമാരായ പെണ്‍കുട്ടികളെ തപ്പിയെടുത്ത് ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടാവും. 3 ഓ ഇതിനെ കുറിച്ചൊക്കെ ഞാനെന്തിനു ചിന്തിക്കണം?

താങ്കള്‍ കൂടെയുള്ളപ്പോള്‍ ഭര്‍ത്താവ് മറ്റു പെണ്‍കുട്ടികളെ നോക്കാറുണ്ടോ? 1 ചിലപ്പോഴൊക്കെ, 2 തീര്‍ച്ചയായും അദ്ദേഹം നോക്കാറുണ്ട്. 2 ഇല്ല ഒരിക്കലുമില്ല. ഇതില്‍ ഏത് ഉത്തരമായിരിക്കും നിങ്ങള്‍ നല്‍കുക.

ഏതെങ്കിലും ആണ്‍കുട്ടി നിങ്ങളെ വന്നൊന്ന് തട്ടിയാല്‍ ഭര്‍ത്താവിന്റെ പ്രതികരണം എന്തായിരിക്കും?

1 സാഹചര്യം വഷളാവാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കും. 2 അദ്ദേഹം ഒരേറ്റുമുട്ടലിനു മുതിരും. 3 ഉടന്‍ തന്നെ ആ സ്ഥലം കാലിയാക്കും.

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതോടെ ഭര്‍ത്താവിനെ കുറിച്ച് ഒരു നിഗമനത്തിലെത്താന്‍ നിങ്ങള്‍ക്കും സാധിക്കും. ഇതില്‍ അധികഎണ്ണത്തിനു രണ്ടാമത്തെ ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ ഭര്‍ത്താവിനെ ശ്രദ്ധിക്കുന്നത് നല്ലതാണ്.
വൈകാരികമായി പെരുമാറുന്നതിനേക്കാളും ഇത്തരത്തില്‍ വിശകലനാത്മകമായി ചിന്തിക്കാന്‍ കഴിയുന്നവര്‍ക്കേ നല്ലൊരു ജീവിതം നയിക്കാന്‍ സാധിക്കൂ.

English summary
How you can check your man? He is flirt or Casanova.
Story first published: Thursday, March 22, 2012, 11:06 [IST]

Get Notifications from Malayalam Indiansutras