ഒരു സാധാരണ ദിവസം അവൾ നിങ്ങളുടെ അടുത്തേക്ക് വരുന്നു. കെട്ടിപ്പിടിക്കുന്നു, നിങ്ങളെ ഉണർത്തുന്നു. അവളുടെ സാമീപ്യം കൊണ്ട് ഉത്തേജിതനായ നിങ്ങൾ പൊടുന്നനെ ഒരു സെക്സിന് തയ്യാറെടുക്കുന്നു. ലൈംഗിക ബന്ധം തുടങ്ങുന്നു. ഇത്രയും വളരെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ സെക്സ് ചെയ്യുന്നതിന് ഇടയിൽ അവൾ എഴുന്നേറ്റ് കരയാൻ തുടങ്ങിയാലോ?
സ്വാഭാവികമായും നിങ്ങൾ നിങ്ങളെ തന്നെ പഴിക്കും അല്ലേ. വിചാരിച്ചതിനെക്കാൾ ശക്തിയായി ചെയ്തോ അവളെ വേദനിപ്പിച്ചോ എന്നൊക്കെയായിരിക്കും നിങ്ങളുടെ സംശയം. എന്നാൽ അങ്ങനെ ഒരു കുറ്റബോധം വേണ്ട. ഇത് നിങ്ങളുദ്ദേശിച്ച സംഗതിയല്ല. അവൾ കരഞ്ഞത് വേദന കൊണ്ടല്ല, നിങ്ങൾ വന്യമായി സെക്സ് ചെയ്തത് കൊണ്ടും അല്ല. പിന്നെയോ?
ഏറ്റവും പുതിയ ഒരു പഠനം പറയുന്നത് പ്രകാരം സ്ത്രീകൾ സെക്സിനിടയിൽ കരയുന്നത് സാധാരണമാണ്. ചിലരാകട്ടെ ഓരോ സെക്സിന് ശേഷവും ഉച്ചത്തിൽ കരയും. ഹോർമോണൽ വ്യത്യാസം കൊണ്ടോ മാനസിക നിലയിലെ പ്രത്യേകതകൾ കൊണ്ടോ ആകാം ഇങ്ങനെ കരയുന്നത് എന്നാണ് സെക്സോളജിസ്റ്റുകളുടെ അഭിപ്രായം. കൃത്യമായ ഒരു കാരണം പറയാൻ അവർക്കും പറ്റുന്നില്ല എന്നതാണ് രസകരം.
ബലാത്സംഗത്തിലോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിലോ ഇങ്ങനെ സ്ത്രീകൾ കരയുന്നത് അത്ഭുതമല്ല എന്നാൽ സമ്മതത്തോടെയുള്ള സെക്സിന് ശേഷവും സ്ത്രീകൾ കരയാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ അടുത്ത തവണ നിങ്ങളുടെ ഭാര്യ സെക്സിനിടെ കരയുന്നത് കണ്ടാൽ പേടിക്കേണ്ട കാര്യമില്ല. അവളുടെ കൂടെയിരുന്ന് അവളെ സമാധാനിപ്പിച്ചാൽ മതി.