ഹൃദയത്തെ ബാധിക്കുന്ന ഒന്നാണ് സെക്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം സെക്‌സിലേര്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പ് 120-130 വരെയായി ഉയരുന്നുണ്ട്. ബിപിയും 170 വരെ ഉയരും. രണ്ടു തവണ വേഗത്തില്‍ കോണിപ്പടികള്‍ കയറിയിറങ്ങിയ പ്രതീതിയാണ് സെക്‌സുണ്ടാക്കുന്നത്.
ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ കടുത്ത രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യരുതെന്നു പറയും. സെക്‌സും ഹൃദയവുമായി ബന്ധപ്പെട്ട ഭയത്തിനും ഒരു പരിധി വരെ കാരണം ഇതാണ്. സെക്‌സ് ഒരു വ്യായാമം തന്നെയായി എടുക്കാം.
എന്നാല്‍ ഒരു ശതമാനത്തിലും താഴെയുള്ളവരില്‍ മാത്രമെ സെക്‌സ് ഹൃദയത്തില്‍ അപകടകാരണമാകുന്നുള്ളൂ. കടുത്ത വ്യായാമത്തില്‍ ഏര്‍പ്പെടുന്നവില്‍ അഞ്ചു ശതമാനവും ദേഷ്യം കൊണ്ട് ഹൃദയപ്രശ്‌നങ്ങളുണ്ടാകുന്നവര്‍ മൂന്നു ശതമാനവുമാണ്.
ഹൃദയപ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് സെക്‌സ് കാരണം ഹൃദയാഘാതം വരാനുള്ള സാധ്യത പത്തുലക്ഷത്തില്‍ രണ്ടുപേര്‍ക്ക് മാത്രമാണ്. മുന്‍പ് ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ക്ക് ഇത് പത്തുലക്ഷത്തില്‍ 20 പേര്‍ക്ക് മാത്രം.
അടുത്ത പേജില്‍
സെക്‌സ് അറ്റാക്ക് വരുത്തുന്നതെപ്പോള്‍?