ഹൃദയപ്രശ്‌നങ്ങളുണ്ടെങ്കിലും ഹൃദയാഘാതം വരാന്‍ കാര്യമായ സാധ്യതയില്ലാത്തവര്‍ക്ക്, ഹൃദയാഘാതം മുന്‍പ് ഉണ്ടായിട്ടില്ലാത്തവര്‍ക്ക്, സെക്‌സ് താരതമ്യേന സുരക്ഷിതമാണ്. ഇവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.
ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ വിവാഹേതര ബന്ധങ്ങളില്‍ സെക്‌സ് തേടുമ്പോഴാണ് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കൂടുന്നതെന്ന് ജര്‍മനില്‍ നടത്തിയ ഒരു പഠനം തെളിയിച്ചിട്ടുണ്ട്. ഇതിന് കാരണം കൂടുതല്‍ ആവേശവും ഉത്തേജനവുമാണ്. ഇത് ബിപി, ഹൃദയമിടിപ്പ് എന്നിവയുടെ തോത് ക്രമാതീതമായി ഉയര്‍ത്തുന്നു. ഇത് ഹൃദയാഘാതത്തിന് വഴി വച്ചേക്കാം. പങ്കാളിയുമായുള്ള സെക്‌സ് ആണ് ഇവര്‍ക്ക് സുരക്ഷിതമെന്നര്‍ത്ഥം.
ഹൃദയപ്രശ്‌നങ്ങളുണ്ടെങ്കിലും കാര്യമായ വ്യായാമം ചെയ്യാത്തവരുണ്ട്. ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ സെക്‌സ് അപകടകരമായിത്തീര്‍ന്നേക്കാം. കാരണം പെട്ടെന്ന് ഹൃദയമിടിപ്പും ബിപിയും കൂടുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കും.
ഇത് ഹൃദയപ്രശ്ങ്ങളുള്ളവരുടെ കാര്യം. ആരോഗ്യമുള്ളവര്‍ക്ക് സെക്‌സ് നല്ലൊരു വ്യായാമമായിട്ടെടുക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും സെക്‌സിലേര്‍പ്പെടുന്ന ആരോഗ്യവാനായ ഒരാള്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് യുഎസില്‍ നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ടത്.
ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ സെക്‌സ് ഒഴിവാക്കേണ്ട കാര്യമില്ല. ഹൃദയാഘാതം വന്നവര്‍ ഡോക്ടറോട് ഇത് സംബന്ധിച്ച് ഉപദേശം തേടുന്നത് നന്നായിരിക്കും. ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ആറാഴ്ചകള്‍ക്ക് ശേഷം സെക്‌സ് ആകാമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
മുന്‍ പേജില്‍
സെക്‌സ് ഹാര്‍ട്ട് അറ്റാക്ക് കാരണമോ?