സദാ കുറ്റം പറയുന്നവര്‍: എപ്പോഴും പരാതി പറയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടാകുമല്ലോ? ഇവര്‍ എന്നും ഭര്‍ത്താക്കന്മാരുടെ തലവേദനയാണ്. കണ്‍മുന്നില്‍ കടന്നു വരുന്ന എന്തിലും ഇവര്‍ ദോഷം മാത്രമേ കാണൂ. ഇത്തരക്കാരോടൊപ്പം നല്ലൊരു ജീവിതം സ്വപ്‌നം കാണുന്നതില്‍ അര്‍ത്ഥമില്ല.
അമിത വണ്ണമുള്ളവര്‍: ശരീരഭാരം കൂടുന്നത് ഒരു കുറ്റമല്ല. പക്ഷേ, ഇതിനെ കുറിച്ച് എപ്പോഴും ചിന്തിച്ചു നടക്കുന്നത് കുടുംബജീവിതത്തില്‍ വലിയ പ്രശ്‌നമുണ്ടാക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
പണിയെ കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍: രാവിലെ എഴുന്നേറ്റ് അടുക്കളയില്‍ കയറിയാല്‍ വൈകുന്നേരം വരെ ജോലി. ഒരിക്കലും തീരാത്ത ജോലിയെടുക്കുന്ന ചില പെണ്ണുങ്ങളുണ്ട്. ഇനി ജോലിക്കു പോകുന്നവരാണെങ്കില്‍ വീട്ടിലെത്തിയാലും ജോലിയെ കുറിച്ച് മാത്രം ചിന്തിച്ചു നടക്കുന്നവര്‍. എങ്ങനെ ഇവരുടെ കൂടെ ജീവിക്കും.
കുടുംബകലഹം: നല്ല ബന്ധുക്കളെ കിട്ടുകയെന്നത് അനുഗ്രഹമാണ്. പലപ്പോഴും ഒരേ ചിന്താഗതിക്കാര്‍ ബന്ധുക്കളാകുന്നത് കലഹത്തിനു കാരണമാകാറുണ്ട്. ഭാര്യ ഇതില്‍ കക്ഷിയായാല്‍ പിന്നെ കാര്യം പോക്കാണ്. അമ്മ അതു പറഞ്ഞു. അച്ഛന്‍ അതുപറഞ്ഞു. നമുക്ക് വീട് മാറാം. അങ്ങനെ പോകും ഡിമാന്റുകള്‍.
ഓവര്‍ സ്മാര്‍ട്ട്: എല്ലാത്തിലും പോയി ഇടപെടുന്ന ചില ആന്റിമാരുണ്ട്. പലപ്പോഴും ഇവര്‍ ഭര്‍ത്താക്കന്മാര്‍ക്ക് പണിയുണ്ടാക്കി കൊണ്ടേയിരിക്കും. എല്ലാ കാര്യത്തിലും പോയി ഇടപെട്ട് ചീത്തപേരുണ്ടാക്കും. എന്തെങ്കിലും സൈഡ് ബിസിനസ്സ് ചെയ്യുകയാണെന്ന ഭാവത്തിലാണ് എല്ലാത്തിനും ഇറങ്ങിപുറപ്പെടുക. എന്നാല്‍ ഒന്നും നന്നായി ചെയ്യാന്‍ കഴിയാത്ത ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മിടുക്കികളാകും.