തുടക്കത്തില്‍ വൈകല്യങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ആരംഭിച്ച ലാബിയാപ്ലാസ്റ്റി എന്ന ചികിത്സാരീതി പതുക്കെ പതുക്കെ ഫാഷന്റെ ഭാഗമായി മാറുകയാണ്. കാരണം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇത്തരം ശസ്ത്രക്രിയകളുടെ എണ്ണം അഞ്ചു മടങ്ങോളമാണ് വര്‍ധിച്ചത്.
ശരിയ്ക്കുള്ള ശസ്ത്രക്രിയകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നുറപ്പാണ്. കാരണം സ്വകാര്യമേഖലയില്‍ ധാരാളം പേര്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്കു വിധേയമാകുന്നുണ്ട്. ഏകദേശം രണ്ടരലക്ഷം രൂപയോളം ഈടാക്കി കൊണ്ടാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നത്.
അതേ സമയം ഇത്തരം ശസ്ത്രക്രിയകള്‍ക്കായി അന്തര്‍ദേശീയതലത്തില്‍ തന്നെ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്ന ആവശ്യം സജീവമാണ്. കാരണം ചിലരുടെ തോന്നലുകളാണ് ശസ്ത്രക്രിയയിലേക്ക് നയിക്കുന്നത്. മാനസികമായ പ്രശ്‌നങ്ങളെ കൗണ്‍സിലിങിലൂടെ ഇല്ലാതാക്കാന്‍ സാധിക്കണം. പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമ്പോഴുള്ള അടുത്ത പ്രശ്‌നം. പരിപൂര്‍ണമായും ശരിയെന്നു പറയുന്ന യോനി എങ്ങനെയുള്ളതായിരിക്കും? ഈ ചോദ്യമാണ് വിദഗ്ധരെ അലട്ടുന്നത്.