•  

ഭൂരിഭാഗം പേരും രതിമൂര്‍ച്ഛ അഭിനയിക്കുന്നു

Fake Orgasm
 
സ്ത്രീകളില്‍ 70 ശതമാനം പേരും രതിമൂര്‍ച്ഛ അഭിനയിക്കുകയാണെന്ന് സര്‍വെ ഫലം. അതേ സമയം പുരുഷന്മാരില്‍ ഇത് താരതമ്യേന കുറവാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അരലക്ഷത്തോളം പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം ആസ്‌ക്‌മെന്‍ ഡോട്ട്‌കോമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പലപ്പോഴും മികച്ച ലൈംഗിക ബന്ധമുണ്ടാകാറില്ലെന്ന് 40 ശതമാനം പുരുഷന്മാരും തുറന്നു സമ്മതിക്കുന്നു. ജീവിതത്തില്‍ സെക്‌സ് അനുഭവിക്കാനുള്ള യോഗമില്ലെന്ന മട്ടില്‍ 22 ശതമാനം പേര്‍ പ്രതികരിച്ചു.

സെക്‌സിനേക്കാള്‍ തടിയെ കുറിച്ചാണ് ഭൂരിഭാഗം പേരും ഏറെ ചിന്തിക്കുന്നത്. 67 ശതമാനം സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ കുറിച്ച് ഏറെ ആശങ്കകുലരാണ്. ഏറ്റവും വിചിത്രമായ സംഗതി 70 ശതമാനം പുരുഷന്മാരും വിവാഹം നല്ലൊരു ആശയമായി കരുതുമ്പോള്‍ സ്ത്രീകളില്‍ 44 ശതമാനത്തിനു മാത്രമേ അതിനോട് താല്‍പ്പര്യമുള്ളൂ.


ജീവിതത്തില്‍ എത്ര പങ്കാളികളുണ്ടെന്ന കാര്യത്തിലാണ് പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ കളവ് പറയുക. 50 ശതമാനം പേരും ഇക്കാര്യത്തില്‍ സത്യം തുറന്നു പറയാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം സ്ത്രീകളുടെ കാര്യത്തില്‍ ഇത് 80 ശതമാനത്തിനു മുകളിലാണ്.

English summary
Over a quarter of women fake orgasm every time they have sex, a new study has revealed

Get Notifications from Malayalam Indiansutras