•  

ഒരു ദിവസം 100 രതിമൂര്‍ച്ഛകളുണ്ടായാലോ?

Kim Ramsey,
 
പലര്‍ക്കും രതിമൂര്‍ച്ഛയെന്താണെന്ന് പോലും അറിയില്ല. അങ്ങനെ ഒരു വൈകാരിക അവസ്ഥയുണ്ടെന്ന കേട്ടറിവ് മാത്രമാണുള്ളത്. പലരും ഇത്തരം അവസ്ഥയിലെത്താന്‍ വേണ്ടി ഏറെ പണിപ്പെടാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

പക്ഷേ, ഒരു ദിവസം തന്നെ 100ഓളം രതിമൂര്‍ച്ഛകള്‍ അനുഭവിക്കുന്ന ഒരാള്‍ ഭൂമിയിലുണ്ടെന്ന് പറഞ്ഞാല്‍ ആരും അതിശയിച്ചുപോകും. കിം റാംസി എന്ന ബ്രിട്ടീഷ് വനിതയ്ക്കാണ് വിചിത്രമായ ഈ ശാരീരിക പ്രത്യേകതയുള്ളത്.
ചെറിയൊരു അനക്കം പോലും അവരെ ക്ലൈമാക്‌സിലെത്തിക്കുമെന്ന് ചുരുക്കം. ലൈംഗികബന്ധത്തിന്റെ ചൂടും ചൂരും അനുഭവിക്കാന്‍ ഈ 44കാരിക്ക് ഭാഗ്യമില്ലെന്ന് ചുരുക്കം.

എന്തായിരിക്കും രതിമൂര്‍ച്ഛയെന്ന് ചിലര്‍ തിരയുമ്പോള്‍ ഇത് എങ്ങനെയെങ്കിലും നിര്‍ത്തികിട്ടാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്-ഡെയ്‌ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ കിം പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് സ്റ്റെയര്‍കെയ്‌സില്‍ നിന്നും താഴേക്ക് വീണതു മുതലാണ് ഈ വിചിത്രമാണ് ശാരീരിക അവസ്ഥ കടന്നുവന്നത്. 2008ല്‍ ബോയ് ഫ്രണ്ടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കിമ്മിന് തുടര്‍ച്ചയായി നാലുദിവസം രതിമൂര്‍ച്ഛയുണ്ടായതോടെയാണ് ഇത് തിരിച്ചറിഞ്ഞത്.

English summary
A British woman has a strange medical condition following which she has up to 100 orgasms a day
Story first published: Thursday, October 18, 2012, 13:02 [IST]

Get Notifications from Malayalam Indiansutras