അനായാസവും ചടുലവുമായ സെക്സ് വിവാഹത്തിന്റെ ആദ്യനാളുകളില്‍ പ്രതീക്ഷിക്കരുത്. ഓടിത്തെളിഞ്ഞവര്‍ക്ക് ഇതൊന്നും ബാധകമല്ല. കണ്ടും വായിച്ചും മനസില്‍ കൂട്ടിവച്ചിരിക്കുന്നതു പോലെയൊന്നുമല്ല ജീവിതം.
സമ്പൂര്‍ണമായ സെക്സും അതില്‍ നിന്നുണ്ടാകുന്ന അനുഭൂതിയും ചക്രവാളത്തോളം അകലെയാണ്. അതിലേയ്ക്കുളള യാത്രയാണ് ആസ്വദിക്കേണ്ടത്. റോക്കറ്റ് വേഗത്തില്‍ അവിടെയെത്തിച്ചേരണം എന്നാഗ്രഹിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പം അത്യാഗ്രഹമാണ്.
അറിഞ്ഞും അറിയിച്ചും വീണും വഴിതെറ്റിയും കിതച്ചും ഇടറിയും തെറ്റുകുറ്റങ്ങള്‍ പൊറുത്തും പരിശീലിപ്പിച്ചുമൊക്കെ ഏറെ ദൂരം പോകണം, ആ ലക്ഷ്യത്തിലെത്താന്‍.
വന്യമായ രതി സങ്കല്‍പത്തെക്കാളേറെ സ്നേഹത്തിന്റെ ദിവ്യാനുഭൂതിയ്ക്കാവണം ദമ്പതികള്‍ മുന്‍തൂക്കം കൊടുക്കേണ്ടത്. അല്ലാതെ നീലയുടെ വിഭ്രമത്തില്‍ വീണ് ജീവിതം പാഴാക്കുകയല്ല.
ആദ്യപേജിലേയ്ക്ക്....