വദനസുരതം വഴി പടരുന്ന വൈറസുകള്‍ മൂലമുണ്ടാകുന്ന ഓറല്‍ കാന്‍സര്‍ കൂടുതന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലാണ് കൂടുതല്‍ പേരില്‍ ഇത്തരം കാന്‍സറുകല്‍ പിടിപെട്ടതായി കാണുന്നത്.
ബാല്‍ടിമോറിലെ ജോണ്‍സ് ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. യുഎസ് കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് നടത്തിയ പഠനങ്ങളില്‍ ഓറല്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയിരുന്നു.
ജനങ്ങളുടെ ലൈംഗിക സ്വഭാവങ്ങളില്‍ വന്ന മാറ്റമാണ് രോഗം കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടാന്‍ കാരണമത്രേ. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന ഹ്യൂമണ്‍ പാപിലോമ വൈറസാണ് നാവ് വായ തൊണ്ട എന്നിവിടയങ്ങളില്‍ കാന്‍സര്‍ പിടിപെടാന്‍ ഇടയാക്കുന്നത്.
ഇത് സ്‌ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സറിനും ഇടയാക്കുന്നു. രജിസ്റ്റര്‍ ചെയ്‌ത് 46,000 കാന്‍സര്‍ കേസുകളില്‍ 17,625 എണ്ണവും പാപ്പിലോമ വൈറസ് കാരണം ഉണ്ടായതാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നാവിനടിയിലും ടോണ്‍സില്‍സിലും വന്ന കാന്‍സറും ഇതില്‍ ഉള്‍പ്പെടുന്നു.
യുവജനതയിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. ലൈംഗിക സ്വഭാവരീതികളില്‍ വന്ന മാറ്റവും ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളെ സ്വീകരിക്കുന്ന പ്രവണത വ്യാപകമായതുമാണ് ഇത്തരം അസുഖങ്ങള്‍ വര്‍ധിക്കാന്‍ പ്രധാനകാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇരുപത് വര്‍ഷം മുമ്പ് ബ്രിട്ടനിലെ യുവാക്കളിലായിരുന്നു ഈ അസുഖങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. അവര്‍ ഓറല്‍ സെക്‌സില്‍ കൂടുതല്‍ താല്‌പര്യമുള്ളവരായിരുന്നുവെന്നതാണ് ഇതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണം.