തങ്ങളുടെ ടൗണിലേക്ക് നല്ലൊരു റോഡ് നിര്‍മിയ്ക്കുന്നത് വരുന്നതു വരെ പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടില്ലെന്നാണ് ബാര്‍ബകോസ ടൗണിലെ സ്ത്രീകളുടെ തീരുമാനിച്ചിരിയ്ക്കുന്നത്. 'ക്രോസ്ഡ് ലെഗ് സ്‌ട്രൈക്ക്' എന്ന് പേരിട്ടിരിയ്ക്കുന്ന സമരത്തില്‍ 250 സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല്‍പതിനായിരം ജനങ്ങളുള്ള നഗരത്തിലേക്ക് നല്ലൊരു റോഡില്ലെന്ന് സമരക്കാര്‍ പറയുന്നു. മോശം റോഡായതിനാല്‍ 30 മൈല്‍ ദൂരം പിന്നിടാന്‍ 10 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരുന്നഉണ്ട്. വര്‍ഷങ്ങളോളം പലവിധത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തി മടുത്താണ് പുതിയ സമരമാര്‍ഗ്ഗം സ്വീകരിയ്ക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചത്. ക്രോസ് ലെഗ് സ്‌ട്രൈക്ക് വിജയിക്കുമെന്ന് തന്നെയാണ് ബാര്‍ബകോസയിലെ സ്ത്രീകളുടെ പ്രതീക്ഷ.