•  

ആദ്യരതിയ്ക്ക് തയ്യാറാകേണ്ടതെപ്പോള്‍

<ul id="pagination-digg"><li class="next"><a href="/lifestyle/kamasutra/2011/10-01-check-your-readiness-for-love-making-2-aid0001.html">Next »</a></li></ul>

സൗഹൃദമോ പ്രണയമോ സെക്സിലേയ്ക്ക് വഴിമാറി വീഴുന്നത് ഇക്കാലത്ത് അസംഭവ്യമല്ല. പ്രണയവും സൗഹൃദവും ലൈംഗിക ചൂഷണത്തിന് ഉപാധിയാക്കുന്നവരുമുണ്ട്. ആഴമേറിയ പ്രണയം വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ കലാശിക്കുക എന്നതും അത്ര വലിയ സംഭവമല്ല ഇക്കാലത്ത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ ലൈംഗികബന്ധത്തിന് പ്രാപ്തനാണോ എന്ന് എങ്ങനെ വിലയിരുത്താം?

ബന്ധങ്ങള്‍ വളരുമ്പോള്‍ ഒരുപക്ഷേ, എവിടെയെങ്കിലും ഒരു ഘട്ടത്തില്‍ വെച്ച് നിങ്ങളും ലൈംഗിക ബന്ധത്തെക്കുറിച്ച് ആലോചിച്ചേക്കാം. വിവാഹത്തിനു മുമ്പു തന്നെ. വേണമോ വേണ്ടയോ എന്ന ചിന്ത വല്ലാത്ത മാനസിക സംഘര്‍ഷവുമുണ്ടാക്കിയേക്കാം. സ്വന്തം വ്യക്തിത്വത്തെ അളക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാം.

ആദ്യത്തെ ലൈംഗിക ബന്ധം എന്നത് വളരെ സൂക്ഷിച്ച് മുന്നോട്ടുവെയ്ക്കേണ്ട ഒരു ചവിട്ടുപടിയാണ്. ഊഷ്മളവും സുദൃഢവുമായ ഒരു ഹൃദയബന്ധത്തിന് അത് കാരണമായേക്കാം. ബന്ധം തകരാനും തീരാത്ത അപമാനത്തിനും തോരാത്ത കണ്ണീരിനും അത് കാരണമായിക്കൂടെന്നുമില്ല. അതുകൊണ്ടു തന്നെ സൂക്ഷിച്ചേ മതിയാകൂ. ഒരിക്കല്‍ നഷ്ടപ്പെട്ട കന്യകാത്വം പിന്നെ തിരികെ കിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.

ബന്ധങ്ങളെ തകര്‍ക്കാനും നിലനിര്‍ത്താനും സെക്സിന് ശേഷിയുണ്ട്. അതുകൊണ്ടു തന്നെ ഈ തീരുമാനം വളരെ നിര്‍ണായകവുമാണ്. വളരെ ആലോചിച്ചുറപ്പിച്ചതിനു ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കാവൂ എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതും അതുകൊണ്ടാണ്.

സ്വന്തം മൂല്യങ്ങളെ വിലമതിക്കുക.
സെക്സ് വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിന് ആദ്യം ആലോചനാവിഷയമാക്കേണ്ടത് സ്വന്തം മൂല്യങ്ങളെയാണ്. കേട്ടും അറിഞ്ഞും മനസിലാക്കിയും ലൈംഗികതയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടായിരിക്കും. മതവിശ്വാസവും, കുടുംബാന്തരീക്ഷവും സദാചാരബോധവുമെല്ലാം ആ അഭിപ്രായം സ്വരൂപിക്കുന്നതില്‍ പ്രധാനമായ പങ്കു വഹിക്കുന്നുണ്ടാകും. വിവാഹപൂര്‍വ ലൈംഗികത പാപമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ ഏത് സമ്മര്‍ദ്ദത്തിലും ആ വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ വേണം.

ആദ്യ സെക്സിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ ഏതെല്ലാം മൂല്യങ്ങള്‍ പരിഗണിക്കണം? ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി നോക്കാം. ഇനി പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ...

1. ആഴമേറിയ ഹൃദയബന്ധം നിലനിര്‍ത്തുന്നതിന് സെക്സ് അനിവാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

2.സെക്സിനെക്കുറിച്ചുളള നിങ്ങളുടെ ധാര്‍മ്മിക വീക്ഷണമെന്താണ്? എന്താണ് ഇതേക്കുറിച്ച് നിങ്ങളുടെ കുടുംബത്തിന്റെ കാഴ്ചപ്പാട്?

3.നിങ്ങള്‍ മതവിശ്വാസിയാണെങ്കില്‍, സെക്സിനെക്കുറിച്ച് ആ മതം എന്താണ് നിഷ്കര്‍ഷിക്കുന്നതെന്ന് അറിയാമോ? ഈ നിഷ്കര്‍ഷയ്ക്ക് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടെന്ന് കരുതുന്നുണ്ടോ?

4. കമിതാവുമായി സെക്സാകാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

നിങ്ങളുടെ വിശ്വാസവും സെക്സും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയമായില്ല എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രവൃത്തി മൂല്യബോധവുമായി പൊരുത്തപ്പെടുന്നതു വരെ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്

<ul id="pagination-digg"><li class="next"><a href="/lifestyle/kamasutra/2011/10-01-check-your-readiness-for-love-making-2-aid0001.html">Next »</a></li></ul>

English summary
None otherthan the individuals involved in a relation shoould have find the reasons for whether to have or not sex.
Story first published: Saturday, October 1, 2011, 17:29 [IST]

Get Notifications from Malayalam Indiansutras