വേശ്യ എന്ന വാക്ക് തന്നെ സ്ത്രീലിംഗമാണ്. ലോകത്തെ ഏറ്റവും പഴക്കമേറിയ തൊഴില്‍ എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. പക്ഷേ അപ്പോഴും ഇതൊരു പെണ്‍തൊഴില്‍ ആണെന്നാണ് വിവക്ഷ.
എന്നാല്‍ സംഗതി അങ്ങനെയൊന്നും അല്ല. ലൈംഗിക സംതൃപ്തി നല്‍കുന്നത് തൊഴിലായി സ്വീകരിക്കുന്ന ആളുങ്ങളും ഒരുപാടുണ്ട്. ജിഗോളകള്‍ എന്ന വിളിപ്പേരും ഉണ്ട് ഇവര്‍ക്ക്. ഇന്ത്യയിലെ തന്നെ പല നഗരങ്ങളിലും ഇപ്പോള്‍ മെയില്‍ എക്‌സോര്‍ട്ട് സര്‍വ്വീസുകളുണ്ട്. എന്തിനാണ് സ്ത്രീകള്‍ ഇങ്ങനെ കാശ് അങ്ങോട്ട് കൊടുത്ത് മെയില്‍ എസ്‌കോര്‍ട്ടുകളെ വരുത്തുന്നത്.
വെറും ലിംഗ-യോനി സംഭോഗത്തിന് വേണ്ടി മാത്രമാണിത് എന്ന് കരുതരുത്. 80 ശഥമാനം പേരും റൊമാന്റിക് ആയ ഇടപെടലുകള്‍ക്ക് വേണ്ടിയാണത്രെ മെയില്‍ എസ്‌കോര്‍ട്ടുകളെ സമീപിക്കുന്നത്. ജീവിതത്തില്‍ ലഭിക്കാത പോകുന്ന പ്രണയവും സ്‌നേഹവും എല്ലാം ആണ് ഇവരില്‍ നിന്ന് കൊതിക്കുന്നത്.
വെറുതേ ഒരു ഡ്രിങ്ക് കഴിക്കാന്‍ വേണ്ടി മാത്രം വിളിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്നാണ് മറ്റൊരു മെയില്‍ എക്‌സോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. ചിലര്‍ നൃത്തം ചെയ്യാനൊക്കെ ആവശ്യപ്പെടാറുണ്ടത്രെ.
കല്യാണം മുടക്കാന്‍ പോലും മെയില്‍ എസ്‌കോര്‍ട്ടിനെ ഉപയോഗിച്ചവരുണ്ട്. ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ മെയില്‍ എസ്‌കോര്‍ട്ടിനെ കാമുകനെന്ന് പരിചയപ്പെടുത്തി വിവാഹത്തില്‍ രക്ഷപ്പെട്ട ഒരു യുവതിയുടെ കഥയും പ്രചരിക്കുന്നുണ്ട്.
അടിമയെ പോലെ പണിയെടുപ്പിക്കാനും ചിലര്‍ മെയില്‍ എസ്‌കോര്‍ട്ടുകളെ വിളിക്കും. വീട് വൃത്തിയാക്കുക, ഭക്ഷണം പാചകം ചെയ്യുക തുടങ്ങി വീട്ടിലെ എല്ലാ ജോലികളും അടിമയെക്കൊണ്ട് ചെയ്യിക്കുന്നത് പോലെ ചെയ്യിക്കുമത്രെ.
കാമുകന് പണികൊടുക്കാനും ബ്രേക്കപ്പിന്റെ വിഷമം തീര്‍ക്കാനും ചിലര്‍ മെയില്‍ എസ്‌കോര്‍ട്ടുകളെ വിളിച്ചുവരുത്താറുണ്ട്. ചിലപ്പോള്‍ കാമുകനെ അസൂയപ്പെടുത്താന്‍ പബ്ബിലും ബീച്ചിലും ഒക്കെ കറങ്ങി നടക്കുകയും ചെയ്യും.
അപ്പോള്‍ സെക്‌സിന് വേണ്ടി ആരും മെയില്‍ എസ്‌കോര്‍ട്ടിനെ വിളിക്കാറില്ലേ എന്ന് സംശയിക്കണ്ട. ഭൂരിപക്ഷം പേരും അതിന് തന്നെയാണ് വിളിക്കാറുള്ളത്. എത്രത്തോളം ആനന്ദം പകര്‍ന്നുതരാന്‍ അയാള്‍ക്ക് കഴിയും എന്നാലോചിച്ച് തന്നെ ആണത്രെ മിക്കവരും ഇതിന് മുതിരാറുള്ളത്. തങ്ങളുടെ ആഗ്രങ്ങളും ആശകളും കൊതികളും എല്ലാം മനസ്സിലാക്കി പെരുമാറാന്‍ അറിയുന്ന ഒരു പുരുഷനെ ഏത് സ്ത്രീയാണ് ഇഷ്ടപ്പെടാതിരിക്കുക.