ലിംഗോദ്ധാരണം നടക്കാത്തതോ നിലനില്‍ക്കാത്തതോ ആയ അവസ്ഥ പതിവായി ആവര്‍ത്തിക്കുന്നുവെങ്കില്‍ ഉദ്ധാരണശേഷിയില്ലായ്മ എന്ന പ്രശ്നമായി കണക്കാക്കാം. താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ ഉദ്ധാരണമില്ലായ്മ എന്ന അവസ്ഥ വിലയിരുത്താം.
1. ചിലസമയങ്ങളില്‍ പൂര്‍ണമായ ഉദ്ധാരണം അനുഭവപ്പെട്ടാല്‍, ഉദാഹരണത്തിന് സ്വപ്നസ്ഖലനത്തിലും മറ്റും, പ്രശ്നം ശാരീരികമല്ലെന്ന് ഉറപ്പിക്കാം. എന്നാല്‍ സ്വപ്നസ്ഖലനമുണ്ടാകുന്നില്ലെന്നു കരുതി ഉദ്ധാരണക്കുറവുണ്ടെന്ന് അനുമാനിക്കുകയും ചെയ്യരുത്. ഉറക്കത്തിലെ ഉദ്ധാരണവും സ്വപ്നസ്ഖലനവും പുരുഷന് എപ്പോഴും സംഭവിച്ചു കൊളളണമെന്നില്ല.
2. അലസമായ ഉദ്ധാരണമോ പ്രതീക്ഷിച്ചത്ര നേരം ഉദ്ധരിച്ച അവസ്ഥ തുടരാത്ത അവസ്ഥയോ ഉണ്ടെങ്കില്‍ ശാരീരികമായി ചില തകരാറുകള്‍ ഉണ്ടെന്ന് അനുമാനിക്കാം. അലസമായ ഉദ്ധാരണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്, പൂര്‍ണവും ദൃഢവുമായ ഉദ്ധാരണം സംഭവിക്കായ്കയാണ്. യോനീ പ്രവേശനം നടക്കുന്നതിനു മുമ്പു തന്നെ ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യും. ലിംഗത്തിലേയ്ക്ക് രക്തം പ്രവഹിക്കുന്ന സംവിധാനത്തില്‍ തകരാറുളളതു കൊണ്ടാവാം ഇപ്രകാരം സംഭവിക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാവുന്നതാണ്.
3. ലിംഗോദ്ധാരണത്തെ തടയുന്ന മറ്റൊരു വില്ലനാണ് പ്രമേഹം. ലൈംഗികഗ്രന്ഥികള്‍ക്കുണ്ടാകുന്ന അസുഖങ്ങളെല്ലാം ഉദ്ധാരണം നശിപ്പിക്കുന്ന ശാരീരിക കാരണങ്ങളാണ്.
ഉദ്ധാരണം നഷ്ടപ്പെടുന്നതെങ്ങനെയെന്ന് അറിയണമെങ്കില്‍ ഉദ്ധരിക്കുന്നത് എന്തു കൊണ്ടെന്നറിയണം. രണ്ടു വിധത്തില്‍ ഉദ്ധാരണമുണ്ടാകാം