പലപ്പോഴും അശ്ലീല വെബ്സൈറ്റുകളിൽ ഒക്കെ കാണാറുള്ള ഒരു സെഗ്മെന്റ് ആണ് സ്ട്രിപ്പ് ടീസ്. സംഗതി വസ്ത്രം ഊരിമാറ്റുന്നത് തന്നെ. പക്ഷേ അതിലും ഉണ്ട് ചില സംഗതികൾ. കാമുകീകാമകൻമാരൊക്കെ ഇത് ഇപ്പോൾ ലൈവ് വീഡിയോയിലെല്ലാം ചെയ്യുന്നത് പതിവായിട്ടുണ്ട്.
വസ്ത്രം ഊരിയെറിഞ്ഞ് പുരുഷനെ ഉത്തേജിപ്പിക്കുക ഒരു വിധത്തിൽ പറഞ്ഞാൽ എളുപ്പമാണ്. പുരുഷനെ സംബന്ധിച്ചിടത്തോളം ഉദ്ധാരണം ഉണ്ടാകാൻ ഒരുപാട് കാഴ്ചകളൊന്നം വേണ്ട. പക്ഷേ സ്ട്രിപ് ടീസും ഒരു കലയാണ്. കാമകല
ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ട്രിപ്പ് ക്ലബ്ബുകൾ പോലും ഉണ്ട്. അതെല്ലാം വൻ വിജയവും ആണ്. അപ്പോൾ സ്ട്രിപ്പ് ടീസ് എത്രത്തോളം പുരുഷൻമാരെ ആകർഷിക്കുന്നു എന്ന് ഊഹിക്കാമല്ലോ. ദാമ്പത്യത്തിലെ സെക്സ് ബോറടിച്ച് തുടങ്ങിയെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ക്ലബ്ബുകളിലെ സ്ട്രിപ്പ് ഷോകളിൽ കാണുന്നത് പോലെ പോൾ ഡാൻസ് ഒന്നും ചെയ്യേണ്ടതില്ല.
വളരെ പതുക്കെ നിങ്ങളുടെ വസ്ത്രങ്ങൾ ഭർത്താവിന് മുന്നിൽ ഊരിമാറ്റുക. അവധാനതയോടെ, കണ്ണുകളിൽ വികാരവായ്പോടെ വേണം ഇത് ചെയ്യാൻ. കടുത്ത വെളിച്ചം ഒഴിവാക്കി മെഴുകുതിരി വെളിച്ചത്തിന് സമാനമായ വെളിച്ചങ്ങൾ ഉപയോഗിക്കുക. മ്യൂസിക് സിസ്റ്റത്തിൽ വളരെ പതിയെ ഒരു റൊമാന്റിക് ഗാനം പാടിക്കൊണ്ടിരിക്കട്ടെ...
ഇതിന് നിങ്ങൾക്ക് ഒരു സൂപ്പർ മോഡലിന്റെ അഴകളവുകളൊന്നും വേണ്ട. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം താനെ പുറത്ത് വന്നുകൊള്ളും. ഇരുളും വെളിച്ചവും മാറിമാറിക്കളിക്കുമ്പോൾ ഒരു സ്വർഗീയ സൗന്ദര്യ ദൃശ്യം തന്നെ നിങ്ങളുടെ കിടപ്പറയിൽ ഉണ്ടാകും എന്ന് ഉറപ്പ്.
നല്ല, ആകർഷകമായ അടിയുടുപ്പുകൾ വേണം സ്ട്രിപ്പ് ടീസ് സമയത്ത് ധരിക്കാൻ. എല്ലാം ഊരിക്കളയാനുള്ളതല്ലേ എന്ന് വിചാരിച്ച് ഇക്കാര്യത്തിൽ ഉപേക്ഷ കാണിക്കരുത്. പറ്റുമെങ്കിൽ ഹൈ ഹീൽഡ് ചെരുപ്പും ഉപയോഗിക്കുക. നിതംബ ഭംഗിയം ശരീര വടിവും കൂടതൽ പ്രകടമാക്കാൻ ഇത് ഉപയോഗപ്പെടം.
സ്ട്രിപ്പ് ടീസിൽ ഒരുപാട് സാധ്യതകളുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ ഭർത്താവിന്റെ കൈകൾ കെട്ടിയിടാം. പക്ഷേ ചിലർ ഇത്തരം ഫാന്റസികൾ ഇഷ്ടപ്പെട്ടോളണം എന്നില്ല.ഇത്തരം സന്ദർഭങ്ങളിൽ വേണമെങ്കിൽ ഭർത്താവിനെ അൽപം മദ്യപിക്കാനും അനുവദിക്കാം. സ്ത്രീകളെ കണ്ടുകൊണ്ട് മദ്യപിക്കാൻ ഇഷ്ടപ്പെടാത്ത പുരുഷൻമാർ അപൂർവ്വമായിരിക്കും.
ഇതിൽ മറ്റാരേയും അനുകരിക്കാൻ ശ്രമിക്കാതിരിക്കുക എന്നത് തന്നെയാണ് പ്രധാനം. പല മാതൃകകളും ഉണ്ടാകും. പക്ഷേ തനിക്ക് പറ്റുന്ന, പങ്കാളിയെ കൂടുതൽ ഉത്തേജിതനാക്കാൻ കഴിയുന്ന രീതികൾ സ്വയമേവ കണ്ടെത്തുന്നത് തന്നെയാണ് ഉചിതം.
സ്ത്രീകൾ ഇത്തരം കാര്യങ്ങളിൽ മുൻകൈ എടുക്കുന്നത് തീരെ താത്പര്യമില്ലാത്ത പുരുഷൻമാരും ഉണ്ടാകും ഇഷ്ടം പോലെ. നിങ്ങളുടെ ഭർത്താവ് അത്തരക്കാരനാണെങ്കിൽ ദയവായി ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുക. ചിലപ്പോൾ അത് കൂടുതൽ പ്രശ്നങ്ങളിലേക്കായിരിക്കും നയിക്കുക.