ട്രാന്‍സിയന്റ് ഗ്ലോബല്‍ അംനീഷ്യ എന്ന ശാരീരിക അവസ്ഥയിലാണ് ഈ സ്ത്രീയെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഓര്‍മ നഷ്ടപ്പെടുന്നത് താല്‍ക്കാലികം മാത്രമായിരിക്കും. പക്ഷേ, മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണിത്. തീര്‍ത്തും വന്യമായ ഒരു സെക്‌സിനിടെ കഴുത്തിലെ വാല്‍വുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചതായിരിക്കാം ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
എന്നാല്‍ ഒരു ന്യൂറോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ സെക്‌സ് തന്നെയാണ് വില്ലന്‍. രതിമൂര്‍ച്ഛയുടെ അത്യുന്നതിയില്‍ സ്ത്രീയുടെ അടിവയറിനു താഴെയുണ്ടായ രക്തസമ്മര്‍ദ്ദം തലച്ചോറില്‍ അനുഭവപ്പെടുകയും അത് ഓര്‍മയുടെ തന്തുക്കളില്‍ തടസ്സമുണ്ടാക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പേടിക്കേണ്ട ഇത് ഒരു സാധാരണ ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്ന ഒന്നല്ല. ഒരു ലക്ഷത്തില്‍ മൂന്നു പേര്‍ക്കു മാത്രമേ ഇത്തരമൊരു അവസ്ഥ കടന്നു വരൂ. ഇനി ഇത്തരമൊരു മറവി കടന്നു വരണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നൊന്നുമില്ല. അമിതമായി ഭാരം ഉയര്‍ത്തിയാലോ, മനസ്സിന് അധികം സമ്മര്‍ദ്ദം കൊടുത്താലെ ഇതു കടന്നു വന്നേക്കാം.