•  

വെയില്‍ കൊള്ളൂ, സെക്‌സില്‍ സ്മാര്‍ട്ടാകാം

Sun Bath
 
വെയില്‍ കൊണ്ടാല്‍ ഗ്ലാമര്‍ പോകുമെന്ന് ചിന്തിക്കുന്നവരാണ് അധികവും. പക്ഷേ, ഓസ്ട്രിയയിലെ ഗ്രാസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ പുരുഷന്മാര്‍ ഗ്ലാമര്‍ മറക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡിയുടെ 90 ശതമാനവും ലഭിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നാണ്. ശരീരത്തില്‍ മികച്ച രീതിയില്‍ ഈ വിറ്റാമിന്റെ സാന്നിധ്യമുള്ളത് പുരുഷ സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

വിറ്റാമിന്‍ ഡി കൂടുതലുള്ള ശരീരത്തില്‍ ടെസ്റ്റോസ്‌റ്റെറോണിന്റെ അളവും കൂടുതലാണ്. മികച്ച രീതിയില്‍ വെയില്‍ കൊള്ളുകയോ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് ഉറപ്പുവരുത്തുകയോ ചെയ്യുന്ന എല്ലാവര്‍ക്കും മികച്ച സെക്‌സ് പ്രകടനം സാധ്യമാവുന്നുണ്ടെന്ന് ഹോളണ്ടിലെ സണ്‍ലൈറ്റ് റിസര്‍ച്ച് ഫോറം മേധാവി ആഡ് ബ്രാന്‍ഡ് പറഞ്ഞു.

English summary
Sunshine increases the level of the male sex hormone testosterone
Story first published: Monday, February 13, 2012, 15:18 [IST]

Get Notifications from Malayalam Indiansutras