•  

സെക്‌സിന് പെണ്ണ് മുന്‍കൈയെടുക്കാത്തത് എന്തുകൊണ്ട്?

Love Bite
 
സെക്‌സിലേര്‍പ്പെടുമ്പോള്‍ ഭാര്യ നല്ലതുപോലെ സഹകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഫ്രീക്വന്‍സിയാണെന്നും അഭിമാനത്തോടെ പറയുന്ന ഭര്‍ത്താക്കന്മാര്‍ക്കുപോലും ഒരു കാര്യത്തില്‍ പരാതിയുണ്ടാവും. സെക്‌സിനുവേണ്ടി ഭാര്യ മുന്‍കൈ എടുക്കാത്തതില്‍ ചെറിയൊരു പരിഭവം.


പലപ്പോഴും തട്ടിയും മുട്ടിയും കെട്ടിപ്പിടിച്ചും ചുംബിച്ചും ഭര്‍ത്താവ് തന്നെയായിരിക്കും സെക്‌സിനു മുന്‍ കൈയെടുക്കുക. രണ്ടു പേര്‍ക്കും താല്‍പ്പര്യമുള്ള വികാരത്തിന്റെ ഒരു ലോകത്തേക്ക് സഞ്ചരിക്കാന്‍ എന്തുകൊണ്ടാണ് ആണുങ്ങള്‍ തന്നെ മുന്‍ കൈയെടുക്കേണ്ടി വരുന്നത്.

പലപ്പോഴും അവളിലുള്ള ഈഗോ തന്നെയാണ് ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. തുടക്കത്തില്‍ ഞാന്‍ അങ്ങനെ പെരുമാറിയാല്‍ ഭര്‍ത്താവിന് ഇഷ്ടപ്പെടുമോ അല്ലെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിക്കുമോ തുടങ്ങിയ ചിന്തകളാണ് സ്ത്രീകളെ വലയ്ക്കുന്നത്. കുറച്ചുകൂടി ഒരുമിച്ചു ജീവിക്കുമ്പോള്‍ പരോക്ഷമായി തന്റെ ആഗ്രഹം ഒന്നോ രണ്ടോ തവണ പ്രകടിപ്പിക്കാന്‍ ചില സ്ത്രീകള്‍ തയ്യാറാകാറുണ്ട്. പക്ഷേ, പലപ്പോഴും അത് തിരിച്ചറിയാന്‍ പുരുഷന്മാര്‍ക്ക് പറ്റാറില്ല. കാരണം അങ്ങനെ ഒരു പതിവ് അവന് അന്നുവരെയുണ്ടായിട്ടില്ല.


ആരാദ്യം മുന്‍കൈ എടുക്കുന്നുവെന്നതില്‍ വലിയ കാര്യമില്ല. നല്ലൊരു ഭാര്യക്ക് ഭര്‍ത്താവിന്റെ മൂഡ് തിരിച്ചറിയാന്‍ ഏതാനും സെക്കന്റുകള്‍ മതി. മാനസികമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഭര്‍ത്താവിന് നല്ലൊരു ചുംബനം നല്‍കിയാല്‍ ആമുഖ ലീലകള്‍ക്കായി ഭര്‍ത്താവിനുള്ള പച്ചക്കൊടി കൂടിയായിരിക്കുമത്. ഭാര്യയും ഭര്‍ത്താവും സെക്‌സിനുള്ള മൂഡ് തിരിച്ചറിഞ്ഞാല്‍ പ്രതികരിക്കേണ്ടത് അതേ വികാരവായ്പയോടെയായിരിക്കണം.

നീ ഇപ്പോള്‍ പോ എനിക്ക് കുറച്ചുകൂടി പണിയുണ്ട്. ഈ പാത്രങ്ങളും കൂടി കഴുകാനുണ്ട്. എന്നീ മറുപടികള്‍ ഒഴിവാക്കാന്‍ ഇരുവരും ശ്രമിക്കം. സെക്‌സിനു ആഗ്രഹം തോന്നിയാല്‍ അക്കാര്യം പ്രകടിപ്പിക്കാന്‍ സ്വന്തമായ രീതി ഇരുവര്‍ക്കും വികസിപ്പിച്ചെടുക്കാവുന്നതാണ്. ഉദാഹരണത്തിന് പതിവു സ്‌നേഹപ്രകടനത്തിനിടെ ഇടതു ചെവിക്ക് ചെറിയൊരു കടി കൊടുത്താല്‍ എനിക്ക് താല്‍പ്പര്യമുണ്ട് എന്നായി കൊള്ളട്ടെ അര്‍ത്ഥം. ചുരുക്കത്തില്‍ മുന്‍കൈ എടുക്കുന്ന കാര്യത്തില്‍ ആണെന്നും പെണ്ണെന്നും ഉള്ള ഈഗോ വേണ്ട.

English summary
Why always man taking initiative in Sex? Why woman hesitate to say, Shall we? Many women with fragile ego find it difficult to kick start the action in the bedroom.
Story first published: Tuesday, April 10, 2012, 13:06 [IST]

Get Notifications from Malayalam Indiansutras