സെക്‌സിനോട് പുരുഷന് താല്‍പര്യം കുറയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ലൈംഗികപ്രശ്‌നങ്ങള്‍ തന്നെയായിരിക്കും. ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങിയവ ചില കാരണങ്ങള്‍. പങ്കാളിയെ തൃപ്തിപ്പെടുത്താനാവില്ലെന്ന തോന്നലും സെക്‌സില്‍ സ്ത്രീ തന്നെക്കാള്‍ മുന്നിലാണെന്ന തോന്നലും ചില പുരുഷന്മാരില്‍ സെക്‌സിനോട് വിരക്തിയുണ്ടാക്കും. ഇത്തരക്കാര്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് സെക്‌സില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുകയും ചെയ്യും.
ഡിപ്രഷന്‍ ചില പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കും.
നാല്‍പതുകളില്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയും. ഇതും സെക്്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കും. സ്ത്രീകളില്‍ മെനോപോസിന് തുല്യമായ ഒരു അവസ്ഥയാണ് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുമ്പോള്‍ പുരുഷന്മാരില്‍ ഉണ്ടാകുന്നത്.
ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയവയും പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കും. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ വിപരീതമായി ബാധിക്കും. ലൈംഗികശേഷിക്കുറവുമുണ്ടാക്കും.
പങ്കാളിയോടുള്ള താല്‍പര്യക്കുറവും ചിലപ്പോള്‍ പുരുഷന്‍ സെക്‌സിനോട് വിരക്തി കാണിക്കാന്‍ ഇട വരുത്തും. ഇതിന് പുറമെ ഏതെങ്കിലും ഇതരബന്ധങ്ങളില്‍ പെടുന്നതും ചിലപ്പോള്‍ ഈ താല്‍പര്യക്കുറവിന് വഴി വച്ചേക്കാം..