കന്യാചര്‍മത്തെ പറ്റി വാസ്തവും തെറ്റിദ്ധാരണാജനകവുമായ ധാരാളം വിശ്വാസങ്ങളുണ്ട്.
ആദ്യമായി അറിയേണ്ടത് ലൈംഗികബന്ധത്തിലൂടെയല്ലാതെയും കന്യാചര്‍മം പൊട്ടിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ്.
സ്‌പോര്ടസ്, ഡാന്‍സ് തുടങ്ങിയവ കന്യാചര്‍മം പൊട്ടിപ്പോകാന്‍ ഇട വരുത്തും. പ്രത്യേകിച്ചും നീന്തുന്നതു പോലുള്ള ചില വ്യായാമങ്ങള്‍. ഇതിന് പുറമെ ആര്‍ത്തവസമയത്ത് ടാമ്പൂണുകള്‍ ഉപയോഗിക്കുന്നവരിലും ഇതിന് സാധ്യതയുണ്ട്. കന്യാചര്‍മമില്ലാത്തത് മുന്‍പ് സെക്‌സിലേര്‍്‌പ്പെട്ടുവെന്ന് പറയാനാവില്ലെന്നു ചുരുക്കം.
കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിക്കാനുള്ള വഴികളും ഇപ്പോഴുണ്ട്. ഹൈമനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ വഴി കൃത്രിമമായി കന്യാചര്‍മം വച്ചു പിടിപ്പിക്കാന്‍ സാധിക്കും. ഇതു ചെയ്യുന്നയാള്‍ അനസ്‌തേഷ്യക്കു വിധേയമാകേണ്ടി വരും. 45 മിനിറ്റോളം ഈ ശസ്ത്രക്രിയ നീണ്ടു നില്‍ക്കുകയും ചെയ്യും.
കൃത്രിമമായിട്ടുള്ള ഈ കന്യാചര്‍മം ആര്‍ക്കു വേണമെങ്കിലും ശസ്ത്രക്രിയ വഴി വച്ചു പിടിപ്പിക്കാവുന്നതാണ്. കുട്ടികളുള്ള സ്ത്രീകള്‍ക്കും ഇത് കൃത്രിമമായി വച്ചു പിടിപ്പിക്കുവാന്‍ സാധിക്കും.
ഹൈമനോപ്ലാസ്റ്റിക്കു വിധേയമാകുന്നവരില്‍ ചിലപ്പോള്‍ അമിതമായ ബ്ലീഡിംഗ് കണ്ടുവരാറുണ്ട്. ഇത് ഈ ശസ്ത്രക്രിയയുടെ ദോഷവശമായി കാണാവുന്നതാണ്. അപൂര്‍വം ചിലരില്‍ ഹൈമനോപ്ലാസ്റ്റി അണുബാധയ്ക്കും വഴിയൊരുക്കാറുണ്ട്.