ഉടനെ കുഞ്ഞിനെ ആഗ്രഹിക്കാത്തവരാണെങ്കില്‍ സെക്‌സ് സ്ത്രീയെ ഭയപ്പെടുത്തും. പ്രത്യേകിച്ച് സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കാതുള്ള സെക്‌സാണെങ്കില്‍. ചിലപ്പോള്‍ സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴും ഗര്‍ഭഭയം സ്ത്രീകള്‍ക്കുണ്ടാകാം.
സെക്‌സില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടാകാം. എന്നാല്‍ പങ്കാളി നേരെ മറിച്ചും. ഇത് പങ്കാളിയോട് തുറന്നു പറയാന്‍ മടിക്കുന്നവരും കാണും. ഇത്തരം അവസ്ഥയില്‍ സെക്‌സ് സ്ത്രീകളെ ഭയപ്പെടുത്തും. അതുപോലെ തന്റെ പുരുഷന് സെക്‌സ് താല്‍പര്യം അമിതമാണെന്നതും ചിലപ്പോള്‍ സ്ത്രീകളില്‍ വെറുപ്പുണ്ടാക്കാം.
മാസമുറ സമയത്തെ സെക്‌സും സ്ത്രീകളെ ഭയപ്പെടുത്തുകയും വെറുപ്പുണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ്. ഈ സമയത്ത് സെക്‌സ് ആകാമെന്ന് ശാസ്ത്രീയ വിശദീകരണമുണ്ടെങ്കിലും മിക്കവാറും സ്ത്രീകള്‍ ഇത് ആഗ്രഹിക്കുന്നുണ്ടാവില്ല. കാരണം ശാരീരിക അസ്വസ്ഥതകള്‍ ഏറെയുള്ള സമയമായതു കൊണ്ടു തന്നെ.
സ്‌നേഹത്തോടെയല്ലാതെ ഒരു പുരുഷന്‍ സെക്‌സിനായി സമീപിച്ചാല്‍ സ്ത്രീക്കത് പേടിപ്പിക്കുന്ന അനുഭവം തന്നെയാണ്. ഇത് സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും. പുരുഷന് സ്‌നേഹമെന്നാല്‍ സെക്‌സും സ്ത്രീക്കത് ലാളനയും കരുതലുമാണെന്നു പറയും.
സെക്‌സിലേര്‍പ്പെടുമ്പോഴുള്ള വേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ചില സ്ത്രീകളെ ഭയപ്പെടുത്താറുണ്ട്. ഇത്തരക്കാരും സെക്‌സിനോട് വിമുഖത കാട്ടാറുമുണ്ട്.